ചാരുംമൂട്ടിലും പരിസര പ്രദേശങ്ങളിലും ചുഴലിക്കാറ്റ്

ചാരുംമൂട്:- , വൻനാശനഷ്ടം. ഞായറാഴ്ച രാത്രിയാണ് സംഭവം. ചാരുംമൂട് ടൗൺ, പുതുപ്പള്ളികുന്നം, തത്തം മുന്ന. ഇടക്കുന്നം തുടങ്ങിയ പ്രദേശങ്ങളിലാണ് വൻ നാശനഷ്ടമുണ്ടായത്. നിരവധി വീടുകൾക്ക് മുകളിൽ മരം വീണു. വാഴ ഭൂമിയിൽ സുകു, ആനന്ദാലയം ആനന്ദൻ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് പ്ലാവും തെങ്ങും വീണു. പാലമൂട് ജങ്ഷനിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് മുകളിലേക്ക് പാലമരം കടപുഴകി. ചാരുംമൂട് ജങ്ഷന് കിഴക്കുനിന്ന മരം വൈദ്യുതി ലൈനിലേക്ക് വീണു. സമീപത്തെ വ്യാപാര സ്ഥാപനത്തി​െൻറ ഗ്ലാസുകൾ തകർന്നു. ചുഴലിക്കാറ്റിൽ ചാരുംമൂട് ജങ്ഷനിലെ നിരവധി കടകളുടെ ബോർഡുകളും മറ്റും പറന്നു പോയി. റോഡിലേക്ക് മരം വീണതു മൂലം കെ.പി.റോഡുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. കായംകുളത്തുനിന്നും എത്തിയ അഗ്നിശമന സേന രാത്രി വൈകിയും മരം മുറിച്ചുമാറ്റാനുള്ള ശ്രമത്തിലാണ്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്. മേഖലയിലെ വൈദ്യുതിബന്ധം പൂർണമായും നിലച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.