വലതുപക്ഷ ആപത്ത്​ ചെറുക്കാൻ തത്ത്വശാസ്ത്രപരമായ ശാക്തീകരണം വേണം ^കാരാട്ട്​

വലതുപക്ഷ ആപത്ത് ചെറുക്കാൻ തത്ത്വശാസ്ത്രപരമായ ശാക്തീകരണം വേണം -കാരാട്ട് കൊച്ചി: ആപല്‍സൂചനകൾ ഉയര്‍ത്തുന്ന വലതുപക്ഷ തത്ത്വശാസ്ത്രത്തെ ചെറുത്തുതോൽപിക്കാൻ തത്ത്വശാസ്ത്രപരമായ ശാക്തീകരണമാണ് വേണ്ടതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ലോകത്തെങ്ങുമുള്ള വലതുപക്ഷ തത്ത്വശാസ്ത്രത്തി​െൻറ സ്വഭാവം സമാനമാെണന്ന് മനസ്സിലാക്കി തത്ത്വശാസ്ത്രപരമായ ഉള്‍ക്കരുത്തോടെ വേണം അവയുടെ ബഹുരൂപങ്ങളെ നേരിടാനെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളെക്കുറിച്ച ആദ്യ കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമെല്ലാം വലതുപക്ഷ തത്ത്വശാസ്ത്രത്തി​െൻറ അപകടകരമായ സ്വാധീനം ശക്തമായ തോതിൽ പ്രകടമാണ്. ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയുടെ ഹിന്ദുത്വ തത്ത്വശാസ്ത്രത്തി​െൻറ രൂപത്തിലാണ് നമ്മുടെ രാജ്യത്ത് അത് പ്രതിഫലിക്കുന്നത്. ഇതിനെ ചെറുത്തുതോൽപിക്കാൻ ബൂര്‍ഷ്വ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഉപയോഗിക്കുന്നു. എന്നാൽ, വര്‍ഗസമരത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി എന്ന നിലയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുവേണ്ടത് ആശയപരവും പ്രത്യയശാസ്ത്രപരവുമായ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ മുന്‍നിര്‍ത്തിയുള്ള ആദ്യ പഠനക്ലാസും അദ്ദേഹം നടത്തി. ഗവേഷണകേന്ദ്രം ചെയര്‍മാന്‍ പി. രാജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. ദിനേശ് മണി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.