വിദേശ കറന്‍സി കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; നാല്​ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

ആലുവ: വിദേശ കറൻസി മാറിനൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ നാല് ഇതര സംസ്ഥാനക്കാർ പിടിയിലായി. വരാപ്പുഴ മുട്ടിനകം സ്വദേശിയായ വ്യാപാരിയിൽനിന്ന് മൂന്നുലക്ഷം രൂപ തട്ടിയ ഡല്‍ഹി ചത്തന്‍പൂര്‍ സ്വദേശി ജാവേദ്ഖാന്‍ (26), പശ്ചിമബംഗാള്‍ സ്വദേശി ദല്‍വാര്‍ഖാന്‍ (32), ആലങ്ങാട് സ്വദേശിയില്‍നിന്ന് 3.5 ലക്ഷം രൂപ കൈക്കലാക്കിയ പശ്ചിമബംഗാള്‍ കല്യാൺ ചൗക്ക് സ്വദേശി മുഹമ്മദ് ഷമീം മിയ (26), ഡല്‍ഹി ഷിമപുരിയിലെ ജഹാംഗീര്‍ മാലിക് (42) എന്നിവാണ് അറസ്റ്റിലായത്. സൗദി റിയാല്‍ മാറി നല്‍കാമെന്നുപറഞ്ഞ് വരാപ്പുഴയിലെ വ്യാപാരിയെ ഈ മാസം പത്തിന് വൈകീട്ട് ആേറാടെയാണ് പ്രതികളിലൊരാൾ സമീപിച്ചത്. കൈവശമുള്ള സൗദി റിയാലുകള്‍ ഇന്ത്യന്‍ കറന്‍സിക്ക് പകരമായി നല്‍കാമെന്ന് ഇയാൾ പറഞ്ഞു. 13ന് വീണ്ടും കടയിലെത്തി റിയാൽ കാണിച്ചു. 15ന് ഫോണില്‍ ബന്ധപ്പെട്ട് ത​െൻറ കൈവശം അഞ്ചുലക്ഷം രൂപക്ക് തുല്യമായ റിയാല്‍ ഉണ്ടെന്നും ഇപ്പോള്‍ മൂന്നുലക്ഷം തന്നാല്‍ മതിയെന്നും പറഞ്ഞു. ഒരു റിയാൽ വിൽക്കുേമ്പാൾ തനിക്ക് 10 രൂപ നൽകിയാല്‍ മതിയെന്നും ബാക്കി കടക്കാരന് എടുക്കാമെന്നും വാഗ്ദാനം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുള്ള കടക്കാരന്‍ വിവരം മറ്റാരോടും പറയാതെ പലരില്‍നിന്നായി കടം വാങ്ങി മൂന്നുലക്ഷം സംഘടിപ്പിച്ചു. വൈകീട്ട് ആലുവ ഗാരേജിന് സമീപത്തെ മെട്രോ സ്റ്റേഷനടുത്ത് ഇതര സംസ്ഥാനക്കാരനെ കാണാന്‍ ചെന്നു. ദൂരെ മാറി നിന്ന മറ്റൊരാളുടെ അടുത്തേക്ക് ഇയാൾ കടക്കാരനെ കൊണ്ടുപോവുകയും റിയാല്‍പോലെ തോന്നിക്കുന്ന കെട്ടെടുത്ത് കാണിക്കുകയും ചെയ്തു. തുടര്‍ന്ന്, വ്യാപാരിയെ ബലമായി പിടിച്ചുനിർത്തി മൂന്നുലക്ഷം തട്ടിപ്പറിക്കുകയായിരുന്നു. വ്യാപാരിയെ തള്ളിയിട്ട് ഇവർ സ്ഥലം വിട്ടു. വ്യാപാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ ജനത ബൈ ലെയിനില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈവശം ഇന്ത്യന്‍ കറന്‍സിയും ഡോളറും റിയാലും ദിര്‍ഹവും ഉണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആലങ്ങാട്ട് സമാന തട്ടിപ്പ് നടത്തിയ മറ്റ് പ്രതികളും പിടിയിലായത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സി.ഐ വിശാല്‍ ജോണ്‍സണ്‍, എസ്.ഐ വി.എം. കേഴ്‌സണ്‍, എസ്.സി.പി.ഒ ബിജു, സിജന്‍, സി.പി.ഒ നവാബ്, ഷമീര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.