കാൽനട യാത്രികൻ കാറിടിച്ച്​ മരിച്ചു

(ചിത്രം എ.പി.ഡി 53) കാൽനടക്കാരൻ കാറിടിച്ച് മരിച്ചു കലവൂർ: കയര്‍ഫാക്ടറി തൊഴിലാളിയായ കാല്‍നടക്കാരന്‍ കാറിടിച്ച് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാംവാര്‍ഡ് വെളിയിൽ വീട്ടില്‍ പൊന്നപ്പനാണ് (70) മരിച്ചത്. ദേശീയപാതയില്‍ വലിയ കലവൂര്‍ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച പുലർച്ച 5.30-ഓടെയായിരുന്നു അപകടം. യോഗ ക്ലാസിലേക്ക് പോകുന്നതിനുമുമ്പ് പൊന്നപ്പന്‍ വലിയ കലവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദര്‍ശനത്തിന് റോഡ് മുറിച്ചുകടക്കുേമ്പാഴാണ് കാര്‍ ഇടിച്ചുവീഴ്ത്തിയത്. പൊന്നപ്പന്‍ തല്‍ക്ഷണം മരിച്ചു. അരമണിക്കൂറോളം മൃതദേഹം റോഡില്‍ കിടന്നു. പിന്നീട് സമീപവാസികള്‍ വിവരം പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴ ട്രാഫിക് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ലളിത. മക്കൾ: അജീഷ്, മിനിമോള്‍. മരുമകൻ: വിനോദ്. (ചിത്രം എ.പി.ഡി 54) പനി ബാധിച്ച് വീട്ടമ്മ മരിച്ചു മാവേലിക്കര: പനി ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വെട്ടിയാർ താന്നിക്കുന്ന് കോയിക്കപറമ്പിൽ (ജിറ്റോ ഭവനം) റെജി കെ. മാത്യുവി​െൻറ ഭാര്യ സാലിയാണ് (46) മരിച്ചത്. മൂന്നുദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. മക്കൾ: ജിറ്റോ റെജി, ജിറ്റി. മരുമകൻ: ടെന്നി. എ.പി.ഡി 55 -കഴിഞ്ഞദിവസം നിര്യാതയായ മുഹമ്മ പഞ്ചായത്ത് 11-ാം വാര്‍ഡ് കാട്ടിപ്പറമ്പില്‍ ആശ സ്‌കറിയ (20)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.