അവകാശാധിഷ്ഠിത സമൂഹത്തിൽ നിയമസാക്ഷരത പരമപ്രധാനം ^മന്ത്രി തോമസ്​ ഐസക്

അവകാശാധിഷ്ഠിത സമൂഹത്തിൽ നിയമസാക്ഷരത പരമപ്രധാനം -മന്ത്രി തോമസ് ഐസക് ആലപ്പുഴ: അവകാശാധിഷ്ഠിത സമൂഹത്തിൽ നിയമസാക്ഷരത പരമപ്രധാനമാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ജില്ല നിയമസേവന അതോറിറ്റി ആലപ്പുഴ നഗരസഭയുമായി ചേർന്ന് നടപ്പാക്കുന്ന തെളിമ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനകാര്യങ്ങളിൽ പൗര​െൻറ പങ്ക് അവകാശമാണിന്ന്. ഒരുസർക്കാറി​െൻറയും ഔദാര്യമല്ല. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്ക് പണം ലഭിക്കാതായിട്ട് ആറുമാസം കഴിഞ്ഞു. ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ നിയമസേവന സമിതികളുടെ ഇടപെടൽ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണംപോലെ ബഹുജന വിദ്യാഭ്യാസമായി ഇതുമാറണം. സമൂഹത്തിൽ നിയമവാഴ്ചയില്ലെങ്കിൽ മുകളിൽനിന്ന് അടിച്ചേൽപിക്കുന്നതാകും നിയമം. സേവനാവകാശം നിലവിൽ ഉണ്ടെങ്കിലും ആശയറ്റ നിലയിൽ ഒരുകർഷക​െൻറ നിർഭാഗ്യകരമായ ആത്മഹത്യ ഉണ്ടാകുന്നു. വില്ലേജ് ഓഫിസ് മുതൽ അദ്ദേഹത്തിന് വിവരങ്ങൾ നൽകിയിരുന്നെങ്കിൽ അതൊഴിവാകുമായിരുന്നു. സമൂഹത്തിൽ അഭിപ്രായം സ്വരൂപിക്കുന്ന പഞ്ചായത്തംഗങ്ങൾ മുതലുള്ളവരെ നിയമസാക്ഷരരാക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാനാകുമെന്ന് ധനമന്ത്രി പറഞ്ഞു. ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം മുഖ്യപ്രഭാഷണം നടത്തി. ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ എം.പി ലോഗോ പ്രകാശനവും നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ് കൈപ്പുസ്തകം പ്രകാശനവും ചെയ്തു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, ജില്ല ഗവ. പ്ലീഡർ സി.വി. ലുമുംബ, ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡൻറ് ടി.ജി. സനൽകുമാർ, തെളിമ കോ-ഓഡിനേറ്റർ എ.എ. റസാഖ് എന്നിവർ സംസാരിച്ചു. നിയമസേവന അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജി വി. ഉദയകുമാർ പദ്ധതി വിശദീകരിച്ചു. എം.എ.സി.ടി ജഡ്ജി സോഫി തോമസ് സ്വാഗതവും സെക്രട്ടറി കെ.ടി. അനീഷ് മോൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.