ലഹരിമരുന്ന് സംഘത്തിൽനിന്നും ഗ്രാമത്തെ രക്ഷിക്കാൻ സംയുക്ത പദ്ധതി

ചേര്‍ത്തല: ലഹരിമരുന്ന് സംഘത്തിൽനിന്ന് ഗ്രാമത്തെ രക്ഷിക്കാൻ ജീവകാരുണ്യ സംഘടനയായ കനിവും വയലാർ പഞ്ചായത്തും സംയുക്തമായി പദ്ധതി നടപ്പാക്കുന്നു. കുടുംബശ്രീ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെ സ്ഥിരം പ്രതിരോധനിര സംഘടിപ്പിക്കുകയാണ് ശ്രമം. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ലഹരിവിരുദ്ധ ദിനമായ തിങ്കളാഴ്ച തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.ആര്‍. ബാഹുലേയന്‍, കനിവ് പ്രസിഡൻറ് കെ.എസ്. പ്രസന്നകുമാര്‍, സെക്രട്ടറി ടി.ജി. വേണുഗോപന്‍പിള്ള എന്നിവർ പറഞ്ഞു. പ്രതിരോധത്തിനൊപ്പം ബോധവത്കരണത്തിനും പ്രാധാന്യം നൽകിയുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. രാവിലെ 9.30ന് വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ കാന്‍വാസില്‍ കാരിക്കേച്ചര്‍ വരച്ച് തുടക്കമാകും. 10ന് സ്ഥിരം ബോധവത്കരണ ബോര്‍ഡ് എസ്.വി. ബാബു, സിന്ധു വാവക്കാട്, കെ.എ. റെജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 10.15ന് സ്‌കൂളില്‍നിന്ന് ആരംഭിക്കുന്ന ബോധവത്കരണ റാലി ചേര്‍ത്തല ഡിവൈ.എസ്.പി എ.ജി. ലാല്‍ ഫ്ലാഗ്ഓഫ് ചെയ്യും. തുടര്‍ന്ന് നാഗംകുളങ്ങര കവലവരെ പ്രതിരോധ മനുഷ്യച്ചങ്ങല തീര്‍ക്കും. 11.40ന് പ്രതിജ്ഞ. ഉച്ചക്ക് 2.30ന് പൊതുസമ്മേളനവും സെമിനാറും പഞ്ചായത്ത് പ്രസിഡൻറ് സി.ആര്‍. ബാഹുലേയന്‍ ഉദ്ഘാടനം ചെയ്യും. കനിവ് പ്രസിഡൻറ് കെ.എസ്. പ്രസന്നകുമാര്‍ അധ്യക്ഷത വഹിക്കും. 'ലഹരി വിമുക്ത വിദ്യാലയങ്ങളും പൊതുസമൂഹവും' എന്ന വിഷയത്തില്‍ ആലപ്പുഴ െഡപ്യൂട്ടി എക്‌സൈസ് കമീഷണര്‍ എന്‍.എസ്. സലിംകുമാര്‍ വിഷയം അവതരിപ്പിക്കും. വൈദിക​െൻറ മരണം; ദുരൂഹത മാറാത്തതിൽ ബന്ധുക്കൾക്ക് ആശങ്ക കുട്ടനാട്: വൈദിക​െൻറ മരണത്തിലെ ദുരൂഹത മാറാത്തതിൽ ബന്ധുക്കൾക്ക് ആശങ്ക. കുട്ടനാട് പുളിങ്കുന്ന് കണ്ണാടിച്ചിറയിൽ ഫാ. മാർട്ടിൻ സേവ്യർ സ്കോട്ട്ലൻഡിൽ മരിച്ചെന്ന വിവരം ശനിയാഴ്ച പുലർച്ചയോടെയാണ് ബന്ധുക്കൾക്ക് ലഭിച്ചത്. വെള്ളിയാഴ്ച ഫാ. മാർട്ടിൻ സേവ്യറെ കാണാനില്ലെന്ന് വാർത്ത അറിഞ്ഞതോടെ ബന്ധുക്കൾ ആശങ്കയിലായിരുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കാണാതായ ഫാദറിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് കത്ത് നൽകിയിരുന്നു. ഫാ. മാർട്ടിൻ സേവ്യറിനെ കണ്ടെത്താൻ ആകുമെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. തിരുവനന്തപുരം സി.എം.ഐ പ്രൊവിൻഷ്യാൽ ഫാ. സെബാസ്റ്റ്യൻ ചാമത്ര ശനിയാഴ്ച പുലർച്ചെ വൈദികൻ മരിച്ചതായി അറിയിപ്പ് കിട്ടിയെന്ന് സ്ഥിരീകരിച്ചു. വൈദിക​െൻറ മരണവാർത്ത അറിഞ്ഞ് സഹോദരങ്ങൾ വാഴച്ചിറ വീട്ടിൽ എത്തി. മരണകാരണം എന്തെന്ന് ബന്ധുക്കൾ അറിയാൻ ശ്രമിച്ചെങ്കിലും വ്യക്തമായിട്ടില്ല. പോസ്റ്റുേമാർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മാത്രമേ മരണകാരണം അറിയാൻ കഴിയുമെന്ന് പുളിങ്കുന്ന് ഫൊറോന ചർച്ച് വികാരി മാത്യു ചൂരവടി 'മാധ്യമ'ത്തോട് പറഞ്ഞു. സ്കോട്ട്ലൻഡിൽ വൈദികൻ താമസിക്കുന്ന 30 കിലോമീറ്റർ അകലെ കടൽ തീരത്തുനിന്നാണ് മൃതദേഹം കിട്ടിയത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.