ഇസ്‌കഫ് സംസ്ഥാന പ്രവർത്തക ക്യാമ്പ് 28ന് ചെറായിയിൽ

വൈപ്പിൻ: ഇന്ത്യൻ സൊസൈറ്റി ഫോർ കൾചറൽ കോഓപറേഷൻ ആൻഡ് ഫ്രണ്ട്ഷിപ് (ഇസ്‌കഫ്) സംസ്ഥാന പ്രവർത്തക ക്യാമ്പ് 28ന് ചെറായിയിൽ നടക്കും. സുഹൃദ് സമ്മേളനം, സെമിനാർ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. സ്വാഗതസംഘ രൂപവത്കരണയോഗം കുഴുപ്പിള്ളി കെ.കെ. സത്യവ്രതൻ സ്മാരക ഹാളിൽ ചേർന്നു. ഇസ്‌കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ. നാരായണൻ ഉദ്‌ഘാടനം ചെയ്തു. നടൻ മുരളി മോഹൻ അധ്യക്ഷത വഹിച്ചു. കമല സദാനന്ദൻ, എസ്.ശ്രീകുമാരി, ഇ.സി. ശിവദാസ്, എ.പി. ഷാജി, കെ.എസ്. ജയ്ദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. രാജു, കെ.എം. ദിനകരൻ, അഡ്വ. എൻ.കെ. ബാബു, അഡ്വ. മജ്നു കോമത്ത് (രക്ഷാധികാരികൾ), മുരളി മോഹൻ (ചെയർമാൻ), പി.ഒ. ആൻറണി, വിശ്വനാഥൻ തലപ്പിള്ളി, ലൈലമ്മ ജോർജ്, കെ.എസ്. ജയ്ദീപ് (വൈസ് ചെയർമാൻമാർ), ഇ.സി. ശിവദാസ് (ജനറൽ കൺ.), കെ.എൽ. ദിലീപ്കുമാർ, സബീന സത്യനാഥ്, പ്രജാപതി പ്രകാശൻ, കെ.എ. ശിവൻ, മിഥുൻ (കൺവീനർമാർ), എസ്. ശ്രീകുമാരി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.