കടയിൽ കയറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: രണ്ട് പ്രതികൾ പിടിയിൽ

പള്ളുരുത്തി: ഇടക്കൊച്ചിയില്‍ ടെക്സ്റ്റൈൽ വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. മട്ടാഞ്ചേരി പുതിയറോഡ് സ്വദേശി ചുള്ളിക്കല്‍ അബാദ് ഹോട്ടലിന് സമീപം വാടകക്ക് താമസിക്കുന്ന മംഗലശ്ശേരി വീട്ടില്‍ ജിനാസ് (30), ഇടക്കൊച്ചി പാലമുറ്റം റോഡില്‍ പഴയകാട്ട് വീട്ടില്‍ ബിജിന്‍ (31) എന്നിവരെയാണ് പള്ളുരുത്തി സി.െഎ കെ.ജി. അനീഷി​െൻറ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഗുണ്ടകളെ ഏര്‍പ്പാട് ചെയ്തവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ഇടക്കൊച്ചിയില്‍ ഹഡ്സന്‍ ഹെയില്‍ എന്ന വസ്ത്രശാല നടത്തുന്ന ബാലസുബ്രഹ്മണ്യത്തിനെ (ബാലു) നാലംഗ സംഘം കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ യുവാവി​െൻറ വലതുകൈപ്പത്തി മുറിഞ്ഞ് തൂങ്ങിയിരുന്നു. ബാലുവി​െൻറ സുഹൃത്ത് സിഗരറ്റ് കള്ളക്കടത്ത് കേസില്‍ ജയിലില്‍ കഴിയുകയാണ്. കോടികള്‍ വിലമതിക്കുന്ന സിഗരറ്റ് പിടികൂടാന്‍ കാരണം ബാലു ഒറ്റുകൊടുത്തതാണെന്ന സംശയത്തെത്തുടര്‍ന്ന് കള്ളക്കടത്ത് സംഘത്തിലെ പ്രധാനിയും റവന്യൂ ഇൻറലിജൻസ് അന്വേഷിക്കുന്ന ആളുമായ തലശ്ശേരിക്കാരന്‍ മുഹ്സിനാണ് വധിക്കാൻ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ വിദേശത്താണ്. ബിജിന്‍ മുഖേന ബാലുവി​െൻറ വിവരങ്ങള്‍ ശേഖരിച്ച് ജിനാസ് വഴി ഫോര്‍ട്ട്കൊച്ചി മാന്ത്ര സ്വദേശിയായ ടിൻറു എന്ന നിക്സനെ 10 ലക്ഷം രൂപക്ക് ചുമതലപ്പെടുത്തുകയുമായിരുന്നു. നിക്സന്‍ വടുതല, ചേരാനല്ലൂര്‍ സ്വദേശികളായ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി. ആക്രമിച്ച സംഘത്തിലെ നാലുപേരെക്കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് സി.െഎ കെ.ജി. അനീഷ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച റിറ്റ്സ് കാര്‍ പൊലീസ് കണ്ടെടുത്തു. സി.െഎക്ക് പുറമെ പള്ളുരുത്തി എസ്.െഎ വി. വിമലി​െൻറ നേതൃത്വത്തില്‍ 15അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.