must....pkg prajeesh1 ഗോവിന്ദാപുരത്ത് ഇരുവിഭാഗം ഏറ്റുമുട്ടി; 13 പേർക്ക് പരിക്ക്

ഗോവിന്ദാപുരത്ത് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി; 13 പേർക്ക് പരിക്ക് സമരക്കാരെ സംഘം ചേർന്ന് മർദിച്ചതായി ആരോപണം പാലക്കാട്: ജാതിവിവേചനം നിലനിൽക്കുന്ന ഗോവിന്ദാപുരത്ത് ഇരുവിഭാഗവും ഏറ്റുമുട്ടി. കുട്ടികളും സ്ത്രീകളുമടക്കം 13 പേർക്ക് പരിക്കേറ്റു. ഇവർ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. ചക്ലിയ സമുദായക്കാരായ മാസാണി (34), ശെൽവൻ (32), മണികണ്ഠൻ (39), ശിവരാജൻ (31), സുമതി (31), വീരമ്മാൾ (29), ജയസുധ (26), ഇസ്രാണി (25), കർണി (ആറ്) എന്നിവർക്കും കൗണ്ടർ വിഭാഗത്തിലെ നാലുപേർക്കുമാണ് പരിക്കേറ്റത്. പ്രദേശത്ത് ഏറെ നേരെ സംഘർഷാവസ്ഥ നിലനിന്നു. സ്ഥലത്ത് കൊല്ലങ്കോട് സി.ഐ സലീഷി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘെമത്തി. ജാതിവിവേചനത്തിനെതിരെ സമരം ചെയ്യുന്നവരെ പൊലീസിന് മുന്നിൽവെച്ച് കൗണ്ടർ വിഭാഗക്കാർ ക്രൂരമായി മർദിച്ചതായി ചക്ലിയ വിഭാഗം സമരസമിതി നേതാവ് ശിവരാജൻ ആരോപിച്ചു. കൗണ്ടർ വിഭാഗക്കാരുടെ ഭാഗത്ത് നിൽക്കുന്ന ദലിത് യുവാവ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ നേരെ അപകടകരമായ രീതിയിൽ ബൈക്കോടിച്ചെത്തിയെന്നും ഇത് ചോദിക്കാൻ ചെന്ന ശെൽവനെ മർദിക്കുകയായിരുന്നെന്നും ശിവരാജൻ പറഞ്ഞു. പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ താനടക്കമുള്ള സമരക്കാരെ കൗണ്ടർ വിഭാഗം പൊലീസിന് മുന്നിൽവെച്ച് ക്രൂരമായി മർദിച്ചു. പൊലീസ് ഇടപെട്ടില്ലെന്നും പ്രശ്നത്തിന് പിന്നിൽ ചക്ലിയ വിഭാഗമാണെന്ന് പ്രചരിപ്പിക്കുകയാണെന്നും ശിവരാജൻ ആരോപിച്ചു. സംഘം ചേർന്ന് സ്ത്രീകളെയും കുട്ടികളെയും മർദിക്കുകയായിരുന്നെന്നും ശെൽവനടക്കമുള്ളവർക്ക് പരിക്കേറ്റെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.