പകര്‍ച്ച വ്യാധി: തൃക്കാക്കരയില്‍ ലേബർ ക്യാമ്പുകൾക്കെതിരെ നടപടി

- കാക്കനാട്: പകര്‍ച്ച വ്യാധികള്‍ തടയുന്നതി​െൻറ ഭാഗമായി അംഗീകാരം ഇല്ലാത്ത ഹോസ്റ്റലുകൾ, ലേബർ ക്യാമ്പുകള്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കാന്‍ തൃക്കാക്കര നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത 10 ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക പരിഗണന നല്‍കി വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പകര്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ചെയര്‍ഴ്‌സണ്‍ കെ.കെ. നീനുവി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഹോട്ട് സ്‌പോര്‍ട്ടായി കണ്ടെത്തിയ സ്ഥലങ്ങളിലും വാര്‍ഡുകളിലും പരിധിയില്‍ കൂടുതല്‍ ആളുകളെ വാടകക്കാരായി താമസിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇതിനെതിരെ നഗരസഭ നടപടി കൈക്കൊളളും. കക്കൂസ് മാലിന്യങ്ങള്‍ പൊതു ഓടയിലേക്ക് െവച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ മാത്രമല്ല, പൊലീസ് കേസുകള്‍ രജിസ്റ്റർ ചെയ്യാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ കാട് വെട്ടി തെളിക്കുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും നഗരസഭ നോട്ടീസ് നല്‍കും. നിര്‍ദേശം ബന്ധപ്പെട്ടവര്‍ പരിഹരിച്ചില്ലെങ്കില്‍ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിന് മാത്രമായി താൽക്കാലിക ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. ഏറ്റവും കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തൃക്കാക്കരയിലാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകള്‍ കൂടുതലുള്ളത്. രണ്ട് മാസം മുമ്പ് ഡിഫ്ത്തീരിയ ബാധിച്ച് വാഴക്കാലക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിക്കൊപ്പം താമസിച്ചിരുന്ന യുവാവ് മരിച്ചു. സമീപത്തെ ലേബര്‍ ക്യാമ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.