എൽ.ഡി.എഫ് പോസ്​റ്റ്​ ഒാഫിസ് മാർച്ച്

െകാച്ചി: കന്നുകാലി കശാപ്പിനെതിരായ കേന്ദ്രസർക്കാർ ചട്ടഭേദഗതി ഇന്ത്യയുടെ മതേതര സങ്കൽപം തകർക്കാനുള്ള സംഘ്പരിവാർ ശക്തികളുടെ ഗൂഢാലോചനയാണെന്ന് സി.പി.എം. ജില്ല സെക്രട്ടറി പി. രാജീവ് പറഞ്ഞു. കന്നുകാലി കശാപ്പിനെതിരായ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ല കമ്മിറ്റി എറണാകുളം ഹെഡ് പോസ്റ്റ്ഒാഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം കാനൻഷെഡ് റോഡിൽനിന്ന് രാവിലെ 10ന് ആരംഭിച്ച മാർച്ച് ഹെഡ്പോസ്റ്റ് ഒാഫിസിന് മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. സമ്മേളനത്തിൽ സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.എം. ദിനകരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കമല സദാന്ദൻ, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, എൽ.ഡി.എഫ് ജില്ല കൺവീനർ ജോർജ് ഇടപ്പരത്തി, ജനതാദൾ-എസ് ജില്ല വൈസ് പ്രസിഡൻറ് ജോസ് പുത്തൻവീട്ടിൽ, എൻ.സി.പി ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ്, കോൺഗ്രസ്-എസ് സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളീധരൻ, ആർ.എസ്.പി ജില്ല സെക്രട്ടറി ജയരാജ്, ഐ.എൻ.എൽ ജില്ല പ്രസിഡൻറ് നജീബ്, ടി.ബി. മിനി, ജോൺ ഫെർണാണ്ടസ് എം.എൽ.എ, കുമ്പളം രവി എന്നിവർ സംസാരിച്ചു. മാർച്ചിന് എം.പി. പേത്രാസ്, കെ.എൻ. ഉണ്ണികൃഷ്ണൻ, സി.കെ. പരീത്, കെ.ഡി. വിൻസൻറ്, ടി.എം. സക്കീർ ഹുസൈൻ, പി.എം. സീനുലാൽ, കെ.കെ. അഷറഫ്, എം.ടി. നിക്സൺ, ടി.സി. സഞ്ജിത്ത്, എം.പി. രാധാകൃഷ്ണൻ, പി.ജെ. കുഞ്ഞുമോൻ, കെ.ജെ. ബെയ്സിൽ, എൻ.ഐ. പൗലോസ്, എം. എബ്രഹാം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.