കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് വില്ലേജ്​ ഒാഫിസില്‍ വിജിലന്‍സ് പരിശോധന

കാക്കനാട്: ജില്ലയിലെ മൂന്ന് വില്ലേജ് ഒാഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി. കാക്കനാട്, വാഴക്കാല, എളംകുളം വില്ലേജുകളിലായിരുന്നു വിജിലന്‍സി​െൻറ മിന്നല്‍ പരിശോധന. ഭൂമിയുടെ പോക്കുവരവ്, സര്‍ട്ടിഫിക്കറ്റുകള്‍ കാലംതാമസം വരുത്താതെ നല്‍കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. വില്ലേജ് ഓഫിസുകളില്‍ സ്വീകരിക്കുന്ന അപേക്ഷകള്‍ക്ക് കൈപ്പറ്റ് രശീത് നല്‍കാത്തതാണ് പ്രധാന ന്യൂനതയായി വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്. അക്ഷയ വഴി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ വീഴ്ച വരുത്തിയിട്ടില്ല. എന്നാല്‍, പോക്കുവരവ് ഉള്‍പ്പെടെ വില്ലേജുകളില്‍നിന്ന് നല്‍കുന്ന സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. വില്ലേജുകളില്‍ ഭൂനികുതി സ്വീകരിക്കുന്നതിന് അപേക്ഷ സ്വീകരിക്കാറില്ല. അതുകൊണ്ടുതന്നെ ഭൂനികുതി നിരസിച്ചതിന് തെളിവ് കണ്ടെത്താന്‍ കഴിയില്ലെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തി​െൻറ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് നടപടി. ഉച്ചക്കുശേഷം വിജിലന്‍സ് പരിശോധനക്കെത്തിയപ്പോള്‍ വില്ലേജ് ഒാഫിസുകളിലും ഉദ്യോഗസ്ഥര്‍ അളക്കാനും പരിശോധനക്കും പോകാനുള്ള തിരക്കിലായിരുന്നു. രാവിലെ മിക്ക വില്ലേജ് ഒാഫിസിലും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കുള്ളതിനാല്‍ ഉച്ചക്കുശേഷം ഫീല്‍ഡില്‍ പോയാല്‍ മതിയെന്ന് സര്‍ക്കാര്‍ നേരത്തേ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഉച്ചക്കുശേഷമാണ് വില്ലേജ് ഒാഫിസുകളില്‍ സ്ഥലം അളവ് ഉള്‍പ്പെടെയുള്ള ഫീല്‍ഡ് ജോലികള്‍ നിര്‍വഹിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.