വായ്​പ അദാലത്​

കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ േബാർഡിൽനിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവർക്ക് അടച്ചുതീർക്കാൻ അവസരം നൽകി സംഘടിപ്പിക്കുന്നു. ഒറ്റത്തവണയായി കുടിശ്ശിക അടച്ചുതീർക്കുന്നവർക്ക് പിഴപ്പലിശ ഇളവ് ചെയ്യും. എറണാകുളം, ആലപ്പുഴ ജില്ലകളിലെ അദാലത് ജൂൈല 13ന് ആലപ്പുഴ മെഡിക്കൽ കോളജ് ജങ്ഷനിൽ ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപത്തെ റെയ്ബാൻ ഒാഡിറ്റോറിയത്തിൽ 10 മുതൽ ഉച്ചക്ക് ഒന്നുവരെ നടത്തും. ഫോൺ: 0484-2339080, 94959 36218. െഎ.ഒ.സി ടെർമിനൽ നിർമാണം നിർത്തിവെക്കണം -ധീവരസഭ കൊച്ചി: പുതുൈവപ്പിൽ െഎ.ഒ.സി ടെർമിനലി​െൻറ നിർമാണം നിർത്തിവെക്കണമെന്ന് അഖിലകേരള ധീവരസഭ സർക്കാറിനോട് ആവശ്യപ്പെട്ടു. മർദനത്തിന് നേതൃത്വം നൽകിയ പൊലീസ് ഉേദ്യാഗസ്ഥരെ സസ്പെൻഡ് ചെയ്ത് മാറ്റിനിർത്തി ഇൗ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ധീവരസഭ വൈപ്പിൻ താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ െഎ.ഒ.സി ടെർമിനൽ നിർമാണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജനത പരിവാർ സംഗമം കൊച്ചി: ജനത പരിവാർ സംഗമവും അടിയന്തരാവസ്ഥയുടെ 40ാം വാർഷികവും സെമിനാർ ജൂലൈ 10ന് ഉച്ചക്ക് 2.30ന് എറണാകുളം നോർത്ത് റെയിൽേവ സ്റ്റേഷന് എതിർവശെത്ത ക്ലാസിക് ഹോട്ടലിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.