മാലിന്യം നിറഞ്ഞും കാടുമൂടിയും ഹിൽ പാലസ് മ്യൂസിയത്തിലെ കുളങ്ങൾ

തൃപ്പൂണിത്തുറ: ഹിൽ പാലസ് മ്യൂസിയത്തിലെ കുളങ്ങൾ മാലിന്യങ്ങൾ മൂടി. കാടുകയറി പുരാവസ്തു കേന്ദ്രം നശിക്കുകയാണ്. നാലുകെട്ടിന് കിഴക്കുഭാഗത്തായി രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന വലിയ കുളമാണ് കാടു മൂടിയത്. വിവിധ ഭാഗങ്ങളിൽ അടിത്തട്ടുകൾ കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായതിനാൽ സന്ദർശകർ വളരെ പേടിച്ചാണ് ഇതിലൂടെ നടക്കുന്നത്. ഒരുകാലത്ത് രാജകുടുംബാംഗങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന ഇവിടം സർക്കാറി​െൻറ കീഴിലായതോടെ വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടാണ് നശിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. കലക്ടർ നേരിട്ട് ജലാശയങ്ങൾ ശുചീകരിക്കാൻ ഇറങ്ങിയിട്ടും ഹിൽ പാലസ് മ്യൂസിയത്തിലെ ജലസമൃദ്ധമായതും സംരക്ഷിക്കപ്പെടേണ്ടതുമായ ജലാശയങ്ങൾ കണ്ടില്ല. കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും തടിക്കഷണങ്ങളുമാണ് കുളത്തിൽ. മ്യൂസിയത്തി​െൻറ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി വ്യാഴാഴ്ച സന്ദർശനം നടത്തുമെന്നറിഞ്ഞതോടെ കുറച്ചെങ്കിലും വൃത്തിയാക്കാനുള്ള തത്രപ്പാടിലാണ് മ്യൂസിയം നടത്തിപ്പുകാർ. സി.എം.എഫ്.ആർ.ഐയിൽ യോഗ ദിനാചരണം കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) റിക്രിയേഷൻ ക്ലബി​െൻറ നേതൃത്വത്തിൽ യോഗദിനാചരണം നടത്തി. കെ.വിജയകുമാർ ജീവനക്കാരെ യോഗമുറകൾ പരിശീലിപ്പിച്ചു. ഡോ. രാജേഷ് നമ്പീശൻ മുഖ്യപ്രഭാഷണം നടത്തി. റിക്രിയേഷൻ ക്ലബ് പ്രസിഡൻറ് ഡോ. വി. കൃപ, സെക്രട്ടറി കെ. സ്മിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.