അത്തം കലാസാഹിത്യ മത്സരങ്ങൾ ജൂലൈ 15 മുതൽ

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ അത്തം കലാസാഹിത്യ മത്സരങ്ങൾ ജൂലൈ 15ന് ആരംഭിക്കുമെന്ന് തൃപ്പൂണിത്തുറ നഗരസഭ ചെയർമാൻ ചന്ദ്രികാദേവി അറിയിച്ചു. ആഗസ്റ്റ് 10 വരെയുള്ള ശനി, ഞായർ ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ചിത്രരചന (പെൻസിൽ േഡ്രായിങ്, ജലച്ചായം), ക്ലേ മോഡലിങ്, ലളിതഗാനം, ഉപകരണസംഗീതം, കവിതപാരായണം, നാടൻപാട്ട്, അക്ഷരശ്ലോകം, ദേശഭക്തിഗാനം, പ്രസംഗം, ഉപന്യാസം, കഥരചന, കവിതരചന, പ്രച്ഛന്നവേഷം, മിമിക്രി, മോണോആക്ട്, ലഘുനാടകം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, തിരുവാതിരകളി എന്നീ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. സൂപ്പർസീനിയർ വിഭാഗം ഒഴികെയുള്ള മത്സരാർഥികൾ ജനന സർട്ടിഫിക്കറ്റി​െൻറ കോപ്പി നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ആഗസ്റ്റ് 25ന് നടക്കുന്ന അത്തംഘോഷയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിവിധയിനം കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, സ്കൂൾ ബാൻഡ്മേളം എന്നിവക്കും അത്തപ്പൂക്കള മത്സരത്തിനും നഗരസഭ ഓഫിസിൽ പ്രവർത്തിക്കുന്ന അത്തംഓഫിസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് ഫോൺ: ഘോഷയാത്ര- 9847438161, കലാമത്സരം- 9446085892, അത്തപ്പൂക്കളം- 9495506752, ഓഫിസ്- 0484-2785439.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.