ഐ.എൻ.ടി.യു.സി മാർച്ച്

നെട്ടൂർ: ക്രിമിനൽ കേസിൽ പൊലീസ് പിടിയിലായ നെട്ടൂർ സ്വദേശി ഷുക്കൂറി​െൻറ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി മരടിൽ പ്രകടനം നടത്തി. മാസങ്ങൾക്കു മുമ്പ് മുൻ നഗരസഭ വൈസ് ചെയർമാൻ ആൻറണി ആശാംപറമ്പിലിനേയും കൗൺസിലർ ജിൻസൺ പീറ്ററിനേയും കേസിൽ കുടുക്കിയ ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ജോളി പൗവത്തിൽ, പി.ബി.സതീശൻ, ആൻറണി ആശാംപറമ്പിൽ, ഷാജികുമാർ, തോമസ് ലെജു എന്നിവർ സംസാരിച്ചു. കുണ്ടന്നൂർ ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നെട്ടൂർ ധന്യ ജങ്ഷനിൽ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.