പുതുവൈപ്പില്‍ സമരം ചെയ്യുന്നവര്‍ തീവ്രവാദികളല്ല –ഡോ. സെബാസ്​റ്റ്യൻ പോൾ

പുതുവൈപ്പില്‍ സമരം ചെയ്യുന്നവര്‍ തീവ്രവാദികളല്ല –ഡോ. സെബാസ്റ്റ്യൻ പോൾ പേരാമ്പ്ര: പുതുവൈപ്പില്‍ സമരം ചെയ്യുന്നവര്‍ ഭീകരന്മാരല്ലെന്നും അവരോട് ശത്രുക്കളോടെന്ന പോലെ പൊലീസ് പെരുമാറിയത് അപലപനീയമാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനത്തി​െൻറ ഭാഗമായി നടന്ന '60 തികയുന്ന കേരള പൊലീസ്; പ്രതിസന്ധികളും പ്രതീക്ഷകളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ അടിച്ചൊതുക്കിയ ബ്രിട്ടീഷ്–ഫ്യൂഡല്‍ കാലമല്ല ഇത്. എന്നാല്‍, ഇപ്പോഴും പഴയ മനോഭാവം നിലനില്‍ക്കുന്നു. കാമറകള്‍ക്ക് മുന്നിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ഒാർക്കണം. പൊലീസുകാരുടെ മനോഭാവത്തിലെ മാറ്റത്തിലൂടെയാണ് സേനയിൽ നവീകരണം ഉണ്ടാകേണ്ടത്. വ്യക്തികളുടെ അന്തസ്സും മൂല്യങ്ങളും സംരക്ഷിക്കപ്പെടുമ്പോഴാണ് ഉത്തമമായ പൊലീസാകുക. യജമാനന്മാരായ ജനങ്ങളെയാണ് പൊലീസ് മുന്നില്‍ കാണേണ്ടത്. സമരം ചെയ്യാനും സര്‍ക്കാറിനോട് കലഹിക്കാനും പ്രാഥമികമായ അവകാശം അവര്‍ക്കുണ്ട്. ചോരയൊലിപ്പിക്കാതെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എ.പി. രതീഷ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.