വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിലെ ൈഡ്രവറെ അറസ്​റ്റ്​ ചെയ്തു

പെരുമ്പാവൂർ: വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചസംഭവത്തിൽ ൈഡ്രവർ അറസ്റ്റിൽ. കടുവാൾ വളപ്പിൽ വീട്ടിൽ മുഹമ്മദാണ് (42) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് 7.30ന് എ.എം റോഡിലെ എസ്.എൻ സൂപ്പർ മാർക്കറ്റിന് സമീപത്ത് മരക്കാർ റോഡിൽ തുരുത്തേൽ വീട്ടിൽ ഹാരിസനെ അമിത വേഗത്തിലെത്തിയ മുഹമ്മദി​െൻറ ആപേ ട്രക്ക് ഇടിച്ചിടുകയായിരുന്നു. ഇടിച്ചശേഷം വാഹനം നിർത്താതെ പോയി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് സമീപം ജ്യോതി ഇൻഡസ്ട്രീസ് എന്ന പേരിൽ വർക്ക്ഷോപ് നടത്തുകയായിരുന്നു ഹാരിസൻ. സ്ഥാപനം അടച്ച് വീട്ടിലേക്ക് പോകുംവഴിയാണ് വാഹനം ഇടിച്ചത്. ചോര വാർന്ന് റോഡിൽ ഏറെ നേരം കിടന്ന ഹാരിസനെ പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സി.ഐ ബൈജു പൗലോസി​െൻറ നേതൃത്വത്തിൽ എസ്.ഐ പി.എ. ഫൈസൽ, എ.എസ്.ഐ പോൾ, സി.പി.ഒ രാജേന്ദ്രൻ, ഷിബു ജോൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.