മന്ത്രി സുധാകരന്​ ചെന്നിത്തലയുടെ പ്രശംസ

ഹരിപ്പാട്: പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രശംസ. അഴിമതി തടയാൻ നടത്തുന്ന പ്രവർത്തനം വളരെ ശ്ലാഘനീയമാണെന്നും നിശ്ചയദാർഢ്യമുള്ള നേതാവാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു. മുൻ എം.എൽ.എയായ സി.ബി.സി വാര്യരുടെ പേരിൽ സ്ഥാപിച്ച ഫൗണ്ടേഷ​െൻറ മികച്ച പാർലമെേൻററിയനുള്ള പുരസ്കാരം ജി. സുധാകരന് നൽകുന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ചെന്നിത്തല. നല്ല സാമാജികനായ സുധാകര​െൻറ, ബില്ലുകൾ പൈലറ്റ് ചെയ്യാനുള്ള കഴിവാണ് എടുത്തുപറയേണ്ടത്. മറ്റാർക്കും കഴിയാതിരുന്ന മലബാർ ദേവസ്വം ബോർഡ് പാസാക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച നേതാവും പാർലമെേൻററിയനുമായ വാര്യർ സാറി​െൻറ പേരിലുള്ള പുരസ്കാരത്തിന് അദ്ദേഹം അർഹനാെണന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. പുരസ്കാരമായ 25,000 രൂപയും ശിൽപവും സുധാകരൻ ഏറ്റു വാങ്ങി. സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മുൻ എം.പി സി.എസ്. സുജാത, ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, മുൻ എം.എൽ.എ ടി.കെ. ദേവകമാർ, എം. സത്യപാലൻ, ചെറിയാൻ കൽപകവാടി, എൻ. സജീവൻ, എൻ. സോമൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.