കരുവേലിപ്പടി സപ്ലൈകോ ഔട്ട്​ലറ്റില്‍ മോഷണം; ഒരു ലക്ഷത്തി എഴുപതിനായിരം രൂപ കവർന്നു

മട്ടാഞ്ചേരി: കരുവേലിപ്പടി കല്ല് ഗോഡൗണിനു സമീപം പ്രവർത്തിക്കുന്ന സപ്ലൈകോയുടെ ഔട്ട്ലറ്റില്‍ മോഷണം. ഷട്ടറി​െൻറ താഴ് തകർത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ അലമാരയിൽ സൂക്ഷിച്ച 1.66 ലക്ഷംരൂപയും സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് 3500 രൂപയും കവർന്നു. ശനിയാഴ്ചത്തെ കച്ചവടത്തുകയും റമദാൻ പ്രമാണിച്ച് ഞായറാഴ്ച ഷോപ്പ് തുറന്ന് പ്രവര്‍ത്തിപ്പോൾ ലഭിച്ച വ്യാപാര തുകയുമാണ് കവർന്നത്. ഞായറാഴ്ച അവധിയായതിനാല്‍ പണം ഇവിടെ സൂക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയ ജീവനക്കാര്‍ പ്രധാന ഷട്ടറി​െൻറ രണ്ട് താഴും ഇല്ലാത്ത നിലയില്‍ കാണുകയായിരുന്നു. ഷട്ടറി​െൻറ താഴിടുന്ന ഭാഗം ഇളക്കിയ നിലയിലും കണ്ടു. ഇതിനെത്തുടര്‍ന്ന് ജീവനക്കാര്‍ തോപ്പുംപടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കാണാതായ വിവരം അറിയുന്നത്. പരിചയമുള്ളവരാണ് മോഷണത്തിനുപിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പള്ളുരുത്തി സി.െഎ കെ.ജി. അനീഷ്, എസ്.ഐ സി.വിനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.