'വൃക്ഷ മഹായജ്ഞ വിളംബരം'

കടുങ്ങല്ലൂർ: വായനദിനത്തിൽ നടത്തി സാഹിത്യകാരൻ ശ്രീമൻ നാരായണൻ. മുപ്പത്തടത്ത് പി.എൻ അനുസ്മരണ വേദിയിൽ പഞ്ചായത്ത് പ്രസിഡൻറ് രത്‌നമ്മ സുരേഷ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. 'നമുക്ക് വൃക്ഷങ്ങളെ വായിക്കാം, മണ്ണിനെ വായിക്കാം, ജലത്തെ വായിക്കാം, വായുവിനെ വായിക്കാം, പ്രകൃതിയെ ആകെ വായിക്കാം' എന്ന സന്ദേശമുയർത്തിയാണ് ചടങ്ങുകൾ. മുപ്പത്തടത്ത് ത​െൻറ സ്ഥിരം വായനക്കളരിയിൽ വർഷങ്ങളായി വായന വാരം ആചരിച്ചുവരുന്ന അദ്ദേഹം ഓരോ വായനദിനത്തിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് നേതൃത്വംനൽകുന്നത്. 'മലയാളത്തി​െൻറ മണിമുറ്റത്ത്'എന്ന എഴുത്തു പരീക്ഷയും നടന്നു. മുപ്പത്തടം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് മുതലുള്ള കുട്ടികളുടെ ഭാഷാനൈപുണ്യം വിലയിരുത്തുകയാണ് ലക്ഷ്യം. പതിവുപോലെ വായനദിനത്തിൽ 'പത്രം വായിക്കും പവിത്ര​െൻറ' പത്രവായനയും ഉണ്ടായിരുന്നു. േബ്ലാക്ക് അംഗം ടി.കെ. ഷാജഹാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി.വേണു, പി. സുകുമാരൻ, കൂടൽ ശോഭൻ, എച്ച്.സി. രവീന്ദ്രൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. ആൻറണി, കെ.കെ. ഉത്തമൻ കവി ശിവൻ മൂപ്പത്തടം ശ്രീമൻ നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.