യൂനുസ്​കുഞ്ഞ്​ ഒാർമയായി സഹജീവികൾക്ക്​ ചെയ്ത നന്മകൾ ബാക്കിയാക്കി

കായംകുളം: പ്രതിഫലം മോഹിക്കാതെ സഹജീവികൾക്ക് നന്മകൾ ചെയ്ത യൂനുസ്കുഞ്ഞ് ഒാർമയായി. െഎക്യജങ്ഷൻ കുന്നുകണ്ടത്തിൽ യൂനുസ്കുഞ്ഞാണ് (78) സേവനവഴിയിലെ ദൗത്യം പൂർത്തിയാക്കി യാത്രയായത്. സർക്കാറി​െൻറ വ്യക്തിഗത സഹായപദ്ധതികൾ അർഹരായവർക്ക് വാങ്ങി നൽകുക, പൊതുതാൽപര്യ പ്രശ്നങ്ങളിൽ ഇടപെടുക, അവഗണിക്കപ്പെടുന്ന വികസനപദ്ധതികൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കുക തുടങ്ങിയവയായിരുന്നു യൂനുസ്കുഞ്ഞി​െൻറ പ്രധാന മേഖല. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായിരുന്നു എന്നും മുൻഗണന. ലഹരി മാഫിയക്കെതിരെയുള്ള പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. സ്ത്രീധനത്തിനും വിവാഹധൂർത്തിനുമെതിരെയും പ്രചാരണം നടത്തിയിരുന്നു. നൂറോളം ജമാഅത്ത് കമ്മിറ്റികൾക്കും ഇമാമുമാർക്കും പ്രശ്നത്തി​െൻറ ഗൗരവം ബോധ്യപ്പെടുത്തി അയച്ച കത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പെട്ടിക്കടക്കാരനും ആക്രിക്കച്ചവടക്കാരനുമായി ജീവനോപാധിക്ക് പാടുപെടുന്നതിനിടെയാണ് യൂനുസ്കുഞ്ഞ് ഇത്തരത്തിെല പ്രവർത്തനം നടത്തിയിരുന്നത്. വാർധക്യ അവശതകളാൽ കിടപ്പിലാകുംവരെ ത​െൻറ പ്രവർത്തനം യൂനുസ്കുഞ്ഞ് തുടർന്നിരുന്നു. വാരാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം കായംകുളം: എസ്.എസ്.എ ആലപ്പുഴയുടെ വായന വാരാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് കായംകുളം ഞാവക്കാട് എൽ.പി സ്കൂളിൽ നടക്കും അഡ്വ. യു. പ്രതിഭ ഹരി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ അധ്യക്ഷത വഹിക്കും. (പടം) വഴിയോര കച്ചവടം അപകടഭീഷണിയാകുന്നു ചാരുംമൂട്: കായംകുളം-പുനലൂര്‍ റോഡി​െൻറ ഇരുവശത്തും സ്വകാര്യ വ്യക്തികള്‍ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിലയിൽ കൈയേറി വഴിയോര കച്ചവടം നടത്തുന്നത് അപകടഭീഷണിയുയർത്തുന്നു. കച്ചവടത്തിനൊപ്പം പല സ്ഥലങ്ങളിലും താമസിക്കാനുള്ള ടിന്‍ഷീറ്റ് വീടുകളും നിർമിക്കുന്നു. ചാരുംമൂടിന് കിഴക്ക് നൂറനാട് ലെപ്രസി സാനറ്റോറിയത്തിനും ഐ.ടി.ബി.പി ക്യാമ്പിനും സമീപവും ഇത്തരത്തിെല ടിന്‍ഷീറ്റ് വീടുകള്‍ നിർമിച്ച് സ്ഥലം കൈയടക്കിയ നിലയിലാണ്. റോഡരികിൽ താൽക്കാലിക ഷെഡുകൾ നിർമിച്ച് കച്ചവടം ചെയ്യുന്നതിനൊപ്പമാണ് ഇത്തരം ടിൻ ഷീറ്റുകൾ ഉപയോഗിച്ച് വീടുകളും നിർമിച്ചുകൊണ്ടിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങൾക്ക് സമീപം സാധനം വാങ്ങിക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം രാപകൽ ഇല്ലാതെ ഇവിടെ തിരക്ക് അനുഭവപ്പെടുന്നതിനാൽ അപകടങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്. കഴിഞ്ഞദിവസം കോടതി ഉത്തരവിനെത്തുടർന്ന് കെ.പി റോഡരുകിെല നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുമാറ്റണമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ, ചാരുംമൂട് അടക്കമുള്ള ചില ഭാഗങ്ങളിലെ റോഡരികിലെ അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്യണമെന്ന് അധികൃതർ അറിയിച്ചിരുെന്നങ്കിലും നടപ്പായില്ല. താൽക്കാലികമായി കെട്ടി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് അധികാരികള്‍ തിരക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. അധികാരികള്‍ വേണ്ടനടപടി എടുത്തില്ലെങ്കിൽ റോഡരികിെല കൈയേറ്റം അതിരുകടക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.