കേരളത്തിൽ നന്ദിഗ്രാം അനുവദിക്കില്ല ^ യൂത്ത് കോൺഗ്രസ്

കേരളത്തിൽ നന്ദിഗ്രാം അനുവദിക്കില്ല - യൂത്ത് കോൺഗ്രസ് കൊച്ചി: കേരളത്തെ മറ്റൊരു നന്ദിഗ്രാമാക്കി മാറ്റാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്നും അതനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. ജനകീയ സമരങ്ങളെ ചോരയിൽ മുക്കി പുതുവൈപ്പ് പദ്ധതി യാഥാർഥ്യമാക്കാമെന്നുള്ളത് സർക്കാറി​െൻറ വ്യാമോഹം മാത്രമാണ്. സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരെ നരനായാട്ടു നടത്തിയ പോലീസുദ്യോഗസ്ഥരെ കയറൂരി വിട്ടതി​െൻറ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.