കരസേന ഉദ്യോഗസ്ഥൻ രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു

ചെങ്ങന്നൂർ: കരസേനയുടെ ട്രക്ക് ബൈക്കിലിടിച്ച് മലയാളി മിലിട്ടറി ഉദ്യോഗസ്ഥൻ രാജസ്ഥാനിൽ മരിച്ചു. തിരുവൻവണ്ടൂർ ഉണ്ടാംപറമ്പിൽ റോഷ്നി വില്ലയിൽ കേണൽ പ്രമോദ് നൈനാ​െൻറ മകൻ ഇഷാൻ ജോൺ നൈനാൻ (25) ആണ് വാഹനാപകടത്തിൽ മരിച്ചത്. രാജസ്ഥാൻ ബിക്കാനിർ 91 ഫീൽഡ് റെജിമ​െൻറിലെ പട്ടാളക്കാരനായിരുന്നു. ശനിയാഴ്ച വൈകീട്ട് 5.30 ഒാടെയായിരുന്നു അപകടം. ഡ്യൂട്ടിക്ക് ശേഷം ബൈക്കിൽ ജിംനേഷ്യത്തിലേക്ക് പോകവേ എതിരെ വന്ന മിലിട്ടറിയുടെ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും 7.30ഒാടെ മരിച്ചു. അവിവാഹിതനാണ്. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് ആറോടുകൂടി ജന്മനാട്ടിൽ എത്തിക്കും. മാതാവ്: സിമ്മി പ്രമോദ്. സഹോദരൻ: ജറിൾ (എം.ബി.എ), പരേതനായ ലഫ്റ്റനൻറ് കമാൻഡർ തോമസ് നൈനാ​െൻറയും ഗ്രേസി നൈനാ​െൻറയും പൗത്രനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവൻവണ്ടൂർ സ​െൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.