സമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാറിന് മുന്നോട്ടുപോകാനാകില്ല- ^ഉമ്മന്‍ ചാണ്ടി

സമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാറിന് മുന്നോട്ടുപോകാനാകില്ല- -ഉമ്മന്‍ ചാണ്ടി വൈപ്പിന്‍: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാൻറിനെതിരെ പ്രതിഷേധിക്കുന്ന പ്രദേശവാസികളെ തല്ലിച്ചതച്ച പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ ഒരുസര്‍ക്കാറിനും കഴിയില്ലെന്ന് ഞായറാഴ്ച വൈകീട്ട് പുതുവൈപ്പില്‍ സന്ദര്‍ശനം നടത്തിയശേഷം അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിക്കാന്‍ തയാറായിട്ടുണ്ട്. യോഗം കഴിയുന്നതുവരെ ഒരുതീരുമാനവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യോഗതീരുമാനത്തില്‍ പ്രതീക്ഷയുള്ളതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വൈകീട്ട് ആറരയോടെ സ്ഥലം സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടി അരമണിക്കൂറോളം പ്രദേശവാസികളോട് സംവദിച്ചു. എം.എല്‍.എമാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, മുന്‍ എം.പി കെ.പി. ധനപാലന്‍, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.