ആൽബിന് സ്നേഹ സമ്മാനമായി ഇലക്ട്രിക് വീൽചെയർ

മൂവാറ്റുപുഴ: വിധിയോട് പടവെട്ടി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആൽബിന് സ്നേഹ സമ്മാനമായി മാറാടി സഹകരണ ബാങ്ക് ഇലക്ട്രിക് വീൽചെയർ നൽകി. ജന്മന അരക്ക് കീഴോട്ട് തളർന്ന ആൽബിൻ മാറാടി സർക്കാർ ഹൈസ്കൂളിൽനിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ജയിച്ചത്. സംസ്ഥാന സ്കൂൾ യുവജനോത്സവം ഉൾപ്പെടെ പ്രസംഗ മത്സരങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആൽബിൻ പ്രതികൂല സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ടാണ് വിജയം നേടിയിരുന്നത്. വലിയ സ്വപ്നങ്ങൾ കീഴടക്കാനുള്ള ആൽബി​െൻറ പ്രയാണത്തിൽ ചെറിയ സഹായമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി സ്നേഹ സമ്മാനം ആൽബിന് സമ്മാനിച്ച് ജോസഫ് വാഴക്കൻ പറഞ്ഞു. ബാങ്ക് പ്രസിഡൻറ് സാബു ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.പി. ബേബി, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ, മാറാടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.വൈ. മനോജ് റുപേ കിസാൻ കാർഡ് വിതരണം ചെയ്തു. കെ.എൻ. സാബു, ബിനു സ്ക്കറിയ, സാജു കുന്നപ്പിള്ളി, മുരളി ശശി, സജി ടി. ജേക്കബ്, ലീല കുര്യൻ, വി.ജി. ഏലിയാസ്, പി.പി. ജോളി ബന്നി ഫിലിപ്, രതീഷ് ചങ്ങാലിമറ്റം, സൂസി തോമസ്, കാഞ്ചന രവി, ജോൺ ഷെറി, പ്രിയ മോൾ തോമസ്, ലാലി വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.