വ്യാജവാറ്റ്, ശീട്ടുകളി സംഘം പിടിയിൽ

മൂവാറ്റുപുഴ: വ്യാജവാറ്റ് നടത്തിയയാെളയും ശീട്ടുകളി സംഘെത്തയും കല്ലൂർക്കാട് പൊലീസ് പിടികൂടി. കല്ലൂർക്കാട് ഈസ്റ്റ് കലൂർ പയ്യാവ് ഭാഗത്ത് വ്യാജവാറ്റ് നടത്തിക്കൊണ്ടിരുന്ന കലൂർ കാരിക്കൽ ജോർജ് സെബാസ്റ്റ്യൻ ആണ് പിടിയിലായത്. കല്ലൂർക്കാട് സബ് ഇൻസ്പെക്ടർ ടി. എസ്. ശിവകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഉണ്ടാക്കിയ വ്യാജചാരായവും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പാത്രങ്ങളും പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്നും 20 ലിറ്ററോളം വാഷും കണ്ടെത്തി നശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമീപ പ്രദേശത്ത് ശീട്ടുകളിച്ചുകൊണ്ടിരുന്ന സംഘത്തിന് വിൽപന നടത്താനാണ് വ്യാജവാറ്റ് നടത്തിയതെന്ന് പ്രതി അറിയിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിൽ സമീപത്ത് 14 അംഗ സംഘെത്തയും പിടികൂടി. ചൂതാട്ടകേന്ദ്രത്തിൽ നിന്നും 48,000/രൂപയും പിടികൂടി. എ.എസ്.ഐ. ഏലിയാസ്, സി.പി.ഒമാരായ ജെയിംസ് ജോസഫ്, ലെയ്സൺ ജോസഫ്, നസീർ, രതീശൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.