ഖാദി ഉൽപന്നങ്ങൾ വിലകുറച്ച് നൽകണം ^മന്ത്രി സുധാകരൻ

ഖാദി ഉൽപന്നങ്ങൾ വിലകുറച്ച് നൽകണം -മന്ത്രി സുധാകരൻ ആലപ്പുഴ: വിദേശ നിർമിത വസ്തുക്കളാണ് നല്ലതെന്ന മിഥ്യാധാരണ മാറിയാലേ നമ്മുടെ നാട് പുരോഗമിക്കൂ എന്ന് മന്ത്രി ജി. സുധാകരൻ. ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഖാദി വസ്ത്രങ്ങളെ ജനങ്ങളിൽനിന്ന് അകറ്റുന്നതിൽ വിലയ്ക്കും പങ്കുണ്ട്. സാധാരണക്കാരന് താങ്ങാവുന്ന വിലയല്ല ഖാദി ഉൽപന്നങ്ങൾക്ക്. കേന്ദ്രസർക്കാർ ഖാദിയെ പ്രോത്സാഹിപ്പിക്കുന്നില്ല. ഖാദി വ്യവസായത്തെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാറിന് മാത്രമായിരിക്കുന്നു. ഖാദിക്ക് വിലകുറച്ച് നൽകാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ, സി.എസ്. സുജാത, വി.എസ്. മണി, ടി.സി. മാത്തുക്കുട്ടി, പി.വി. രാജേന്ദ്രൻ, കെ.ഒ. കൃഷ്ണകുമാരി അമ്മ, ആർ. നാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.