കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

കാക്കനാട് : . കാറിലുണ്ടായിരുന്ന യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാക്കനാട് തെങ്ങോട് വായനശാലക്ക് സമീപത്തെ വളവിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. വാഹനം ഓടിച്ചിരുന്ന യുവതി ഉറങ്ങി പോയതിനാലാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് ഇടതുവശത്തെ പാർശ്വ ഭിത്തിയിലും, കേബിൾ പോസ്റ്റിലും തട്ടി തലകീഴായി മറിയുകയായിരുന്നു. കീഴ്‌മേല്‍ മറിഞ്ഞ കാറില്‍നിന്ന് നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. caption ec5 car ചിത്രം: കാക്കനാട് തെങ്ങോട് വായനശാലക്ക് സമീപം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.