റമദാൻ പ്രഭാഷണവും അവാർഡ്ദാനവും

കളമശ്ശേരി: ഏലൂർ അൽ അബ്റാർ വെൽഫെയർ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ഏഴാമത് റിലീഫ് വിതരണവും ഇ.എം.ജെ ഹാളിൽ നടത്തി. ഏലൂർ മഹല്ല് ഖതീബ് നൗഷാദ് അഹ്സനി പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അബ്റാർ പ്രസിഡൻറ് കെ.എം. മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു. ചികിത്സസഹായ വിതരണം മുൻ എം.എൽ.എ എ.എം. യൂസുഫും വസ്ത്രവിതരണം നഗരസഭ പൊതുമരാമത്ത് ചെയർമാൻ കെ.കെ. അബ്ദുൽ ലത്തീഫും വിദ്യാഭ്യാസ സഹായം നൂറുദ്ദീനും വിദ്യാഭ്യാസ അവാർഡ് കെ.എം. അമാനുല്ലയും വിതരണം നടത്തി. റമദാൻ പ്രഭാഷണത്തിനും ദുആക്കും ഷിഹാബ് ദാരിമി നേതൃത്വം നൽകി. അബ്റാർ സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതവും പി.എസ്. നിയാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.