വേറിട്ട ആശയങ്ങളുള്ള സ്​റ്റാർട്ടപ്പുകൾ നിക്ഷേപം ആകർഷിക്കും –സീഡിങ്​ കേരള

കൊച്ചി: വേറിട്ട ആശയങ്ങളുള്ള സ്റ്റാർട്ടപ്പുകളിലാണ് നിക്ഷേപകർ കൂടുതൽ താൽപര്യം കാണിക്കുകയെന്ന് കൊച്ചിയിൽ നടക്കുന്ന സീഡിങ് കേരളയിലെ ചർച്ചയിൽ അഭിപ്രായമുയർന്നു. കഴിഞ്ഞ കാലങ്ങളിലുണ്ടായവ ഒരേ ഉൽപന്നത്തി​െൻറ പകർപ്പുകളായിരുന്നു. അത്തരം സ്റ്റാർട്ടപ്പുകളുടെ കാലം കഴിഞ്ഞെന്നാണ് പങ്കെടുത്തവരുടെ പൊതുഅഭിപ്രായം. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം ആകർഷിക്കുന്നതി​െൻറ മാർഗങ്ങളാരായാൻ കേരള സ്റ്റാർട്ടപ് മിഷനാണ് കൊച്ചിയിൽ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. രണ്ടാം ദിവസത്തിൽ പ്രധാനചർച്ച എങ്ങനെ സ്റ്റാർട്ടപ്പുകൾ തുടങ്ങി അതിലേക്ക് നിക്ഷേപം ആകർഷിക്കാമെന്നുള്ളതായിരുന്നു. എസ്.ഇ.എ ഫണ്ട് സഹ സ്ഥാപകൻ മയൂരേഷ് റൗത്ത്, യൂനികോൺ വെഞ്ച്വർ ൈപ്രവറ്റ് ലിമിറ്റഡ് ഡയറക്ടർ അനിൽ ജോഷി, കോർപറേറ്റ് 360 സി.ഇ.ഒ വരുൺ ചന്ദ്രൻ എന്നിവരാണ് പങ്കെടുത്തത്. വിദേശ മാർക്കറ്റിലുള്ള കമ്പനികളുടെ പകർപ്പാണ് 2015 വരെ ഇന്ത്യൻ സ്റ്റാർട്ടപ് വിപണിയെ നിയന്ത്രിച്ചിരുന്നതെന്ന് മയൂരേഷ് റൗത്ത് പറഞ്ഞു. എന്നാൽ, അത്തരം പകർപ്പുകളുടെ കാലം കഴിഞ്ഞു. ഇനി വേറിട്ട ആശയങ്ങൾക്കാണ് സാധ്യതയുള്ളത്. 2016 മുതൽ സ്റ്റാർട്ടപ് നിക്ഷേപങ്ങളിൽ കുറവുവരുന്നതി​െൻറ കാര്യവും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ ഭാവിയെ മുന്നിൽകണ്ട് വികസിപ്പിക്കാൻ സാധ്യതയുള്ള എല്ലാ സ്റ്റാർട്ടപ്പുകൾക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വമ്പൻ സാധ്യതകളുണ്ടായിട്ടും വിദേശ കമ്പനികൾ ഇവിടെ ആധിപത്യമുറപ്പിച്ചത് വേറിട്ട വഴികൾ തെരഞ്ഞെടുക്കാത്തതിനാലാണെന്ന് വരുൺ ചന്ദ്രൻ ചൂണ്ടിക്കാട്ടി. ലെറ്റ്സ് വെഞ്ച്വർ ഡയറക്ടർ സുനിത രാമസ്വാമി നയിച്ച പരിശീലന കളരിയോടെയാണ് രണ്ടാം ദിനത്തിലെ പരിപാടികൾ ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ആറ് സ്റ്റാർട്ടപ്പുകൾ നിക്ഷേപകർക്ക് മുന്നിൽ തങ്ങളുടെ ഉൽപന്നങ്ങൾ അവതരിപ്പിച്ചതോടെയാണ് സീഡിങ് കേരളക്ക് വിരാമമായത്. കൈൻമാക്, ഐറോവ്, എൻഗേജ്സ്പോട്ട്, ടൂട്ടിഫ്രൂട്ടി, പുഷ്പകേവ്, ഹഗ്ഗാമ എന്നീ സ്റ്റാർട്ടപ്പുകളാണ് അവതരണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.