പള്ളുരുത്തിയിൽ തെരുവ് നായ് ആക്രമണം: കുട്ടികളടക്കം അഞ്ച് പേർക്ക് കടിയേറ്റു

പള്ളുരുത്തി: പള്ളുരുത്തി പെരുമ്പടപ്പിൽ തെരുവുനായ ആക്രമണത്തിൽ കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ കോണം കട്ടത്തറ ഗാന്ധിനഗർ ലൈനിൽ മൊയ്തീ​െൻറ മകൾ അർച്ചന (23), ഷാനവാസി​െൻറ മകൻ അഥിൽ (ഏഴ്), സോയ ഷാജി (40), കെ.എം. ജോസി ( 60) എന്നിവരെ ജനറൽ ആശുപത്രിയിലും ഈസ്റ്റ് പട്ടാളത്തിൽ ഷമീറി​െൻറ മകൾ റാബിയയെ(6) മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ സോയ, റാബിയ ,അർച്ചന, അഥിൽ എന്നിവരുടെ കാലുകളിലാണ് ആഴത്തിൽ മുറിവേറ്റിട്ടുള്ളത്. വഴിയിലൂടെ നടന്ന് പോയവരെയെല്ലാം നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കടിച്ച നായയെ പിടികൂടി നാട്ടുകാർ നിരീക്ഷിച്ചു വരികയാണ്. പെരുമ്പടപ്പ് ,പട്ടാളത്ത് റോഡ്, ഗാന്ധിനഗർ, പെരുമ്പടപ്പ് മാട്ടേൽ, കോണം ,സനാതന ഭാഗം എന്നിവിടങ്ങളിലാണ് നായ് ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലും ഒരു നായ ആറുപേരെ കടിച്ചിരുന്നു. നായ ശല്യം രൂക്ഷമായിട്ടും നഗരസഭ അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.