വായന വാരാഘോഷ പരിപാടികൾ

ചോറ്റാനിക്കര: വായന വാരാഘോഷത്തി​െൻറ ഭാഗമായുള്ള പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ആരംഭിക്കും. താലൂക്ക് ലൈബ്രറി കൗൺസിലി​െൻറ നിർദേശപ്രകാരം വായനശാലകൾ കേന്ദ്രീകരിച്ചും സ്കൂളുകൾ കേന്ദ്രീകരിച്ചും വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയും ഗവ. ഹൈസ്കൂളും ചേർന്ന് തിങ്കളാഴ്ച അനുസ്മരണം, കവിത പാരായണം, കഥാപാരായണം എന്നിവയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക ആർ. വിജയ നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിലും വിവിധ മത്സരങ്ങൾ നടത്തും. 26ന് -സമാപനത്തിന് സമ്മാനദാനം നടത്തും. കണയന്നൂർ വായനശാലയിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കണയന്നൂർ മഹാത്മാ ലൈബ്രറിയുടെ പ്രവർത്തനോദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് രാവിലെ 10.30ന് നിർവഹിക്കും. േബ്ലാക്ക് പഞ്ചായത്തംഗം ഇന്ദിര ധർമരാജൻ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീസ് പുത്തൻവീട്ടിൽ മുഖ്യപ്രഭാഷണം നടത്തും. വായനവാരാചരണ പരിപാടികളും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.