മാറാടിയിൽ വീടുകളിൽ മോഷണശ്രമം

മൂവാറ്റുപുഴ: മാറാടിയിൽ മൂന്ന് വീട്ടിൽ മോഷണശ്രമം. ഒരുവീട്ടിൽനിന്ന് വാച്ചും മോതിരവും കവർന്നു. കഴിഞ്ഞ രാത്രിയാണ് നോർത്ത് മാറാടി മുടവുന്തിയിൽ ജോർജ്, സമീപത്തെ കൃഷ്ണാഞ്ജലിയിൽ ജയപാലൻ നായർ എന്നിവരുടെ വീടുകളിൽ മോഷണശ്രമം നടന്നത്. രണ്ടുവീടി​െൻറയും പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് തുണികളടക്കം വാരിവലിച്ചിട്ടു. ജോർജി​െൻറ വീടി​െൻറ രണ്ട് വാതിലും തകർത്തു. ജയപാലൻ നായരുടെ വീട്ടിൽ മോഷണം നടക്കുമ്പോൾ ആരുമുണ്ടായിരുന്നില്ല. ഇവിടെനിന്നാണ് വാച്ചും മോതിരവും കവർന്നത്. ഈ വീടി​െൻറ മൂന്നുവാതിലും തകർത്തിട്ടുണ്ട്. ഇതിനടുത്ത വീട്ടിൽനിന്ന് ബൈക്ക് എടുെത്തങ്കിലും സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.