ആനുകൂല്യ വിതരണങ്ങളുടെ ഉദ്ഘാടനം

കാലടി: കാലടി ഗ്രാമപഞ്ചായത്തി​െൻറ കീഴിെല പിരാരൂർ എ േഗ്രഡ് പച്ചക്കറി ക്ലസ്റ്ററിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. തുളസി നിർവഹിച്ചു. കൃഷി ഓഫിസർ ബി.ആർ. ശ്രീലേഖ അധ്യക്ഷത വഹിച്ചു. 25 കർഷകർ ഉൾപ്പെടുന്ന കൂട്ടായ്മയാണ് പിരാരൂർ എ േഗ്രഡ് പച്ചക്കറി ക്ലസ്റ്റർ. രണ്ട് ലക്ഷം രൂപ ചെലവഴിച്ചുള്ള പച്ചക്കറി സംഭരണകേന്ദ്രവും അനുവദിച്ചിട്ടുണ്ട്. പച്ചക്കറിത്തൈകൾ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, ഫെറമോൺ കെണികൾ, പരിശീലന പരിപാടികൾ എന്നിവക്ക് 6,30,150 രൂപയാണ് അനുവദിച്ചത്. ക്ലസ്റ്റർ പ്രസിഡൻറ് പോൾസൺ കുടിയിരുപ്പിൽ, വികസന കാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഉഷ ബാലൻ, വാർഡ് അംഗവും കൃഷി ഉപസമിതി ചെയർമാനുമായ സിജോ ചൊവ്വരാൻ, കെ.ഡി. വർക്കി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.