യു.ഡി.എഫ്​ ജനകീയ സദസ്സിൽ ആർ.എസ്​.പി പ​െങ്കടുക്കില്ല

കൊച്ചി: യു.ഡി.എഫ് ജനകീയ സദസ്സിൽനിന്ന് ജില്ലയിൽ ആർ.എസ്.പി വിട്ടുനിൽക്കും. യു.ഡി.എഫ് ജില്ലയിലെ മണ്ഡലം ചെയർമാൻ കൺവീനർ സ്ഥാനങ്ങളിൽ ആർ.എസ്.പിക്ക് പ്രാതിനിധ്യം വൈകുന്നതിലും അവഗണനയിലും ഏകപക്ഷീയമായി ചില മണ്ഡലങ്ങളിൽ നിയമനം നടത്തുന്നതിലും പ്രതിഷേധിച്ചാണ് 15ന് നടക്കുന്ന ജനകീയ സദസ്സ് ബഹിഷ്കരിക്കുന്നത്. ഇൗ മാസം 30ന് ആർ.എസ്.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കലക്ടറേറ്റ് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു. ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ. സണ്ണിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. റെജികുമാർ, എസ്. ജലാലുദ്ദീൻ, ബേബി പാറേക്കാട്ടിൽ, കെ.എം. ജോർജ്, എം.കെ.എം. രാജാ, എ.എസ്. ദേവപ്രസാദ് എന്നിവർ സംസാരിച്ചു. എളങ്കുന്നപ്പുഴയിൽ എൽ.എൻ.ജി ടെർമിനൽ സമരത്തിൽ പൊലീസ് നടപടിയിൽ ആർ.എസ്.പി പ്രതിഷേധിച്ചു. കേന്ദ്ര ജീവനക്കാരുടെ മനുഷ്യച്ചങ്ങല കൊച്ചി: കേന്ദ്രസർക്കാറി​െൻറ അവഗണനക്കും രാജ്യരക്ഷമേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയും കേന്ദ്ര ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി പ്രക്ഷോഭം ആരംഭിക്കും. 22ന് രാജ്യവ്യാപകമായി പ്രധാനകേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങലയും കോലം കത്തിക്കലും നടക്കും. സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിലാണ് എറണാകുളത്തെ പ്രതിഷേധം. 101അംഗ സംഘാടകസമിതിക്ക് രൂപം നൽകി. മുൻ എം.പി പി. രാജീവ്, എം.എം. ലോറൻസ്, സി.എൻ. മോഹനൻ (ജി.സി.ഡി.എ ചെയർമാൻ), കെ. ചന്ദ്രൻപിള്ള (സി.െഎ.ടി.യു ദേശീയ സെക്രട്ടറി), കെ.എൻ. ഗോപിനാഥ് (സി.െഎ.ടി.യു സംസ്ഥാന സെക്ര.) എന്നിവർ രക്ഷാധികാരികളും സി.കെ. മണിശങ്കർ (സി.െഎ.ടി.യു ജില്ല സെക്ര.) ചെയർമാനുമായിട്ടുള്ളതാണ് സംഘാടകസമിതി. യോഗം സി.െഎ.ടി.യു ജില്ല വൈസ് പ്രസിഡൻറ് എസ്. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. കെ.എ. അലി അക്ബർ, പി.എസ്. പീതാംബരൻ, പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഒ.സി. ജോയി സ്വാഗതവും വി.ആർ. അനിൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.