അമൃതയില്‍ തൊഴില്‍ വകുപ്പി​​െൻറ മിന്നല്‍ പരിശോധന; വ്യാപക തൊഴില്‍ നിയമലംഘനം

കാക്കനാട്: കൊച്ചി അമൃത ആശുപത്രിയില്‍ തൊഴില്‍ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക തൊഴില്‍ നിയമലംഘനങ്ങൾ. നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മിനിമം വേതനം, ഓവര്‍ ടൈം, അവധി ദിനങ്ങളിലെ ഇരട്ടിവേതനം നല്‍കാതിരുന്നത് ഉള്‍പ്പെടെ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിെയന്ന് റീജനല്‍ ജോയൻറ് ലേബര്‍ കമീഷണര്‍ കെ. ശ്രീലാല്‍ അറിയിച്ചു. 4000 മുതല്‍ 5000 വരെ ജീവനക്കാരുള്ള ആശുപത്രിയില്‍ ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ തൊഴില്‍ വകുപ്പിന് നല്‍കിയിരുന്നില്ല. തൊഴില്‍ മന്ത്രിക്ക് ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും മറുപടി കിട്ടിയില്ലെന്ന് തൊഴിൽവകുപ്പ് അധികൃതര്‍ പറഞ്ഞു. തൊഴില്‍ വകുപ്പിലെ 15 ഓഫിസര്‍മാര്‍ ആശുപത്രിയിലെത്തി ജീവനക്കാരിൽനിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ചൊവ്വാഴ്ച തുടങ്ങിയ തെളിവെടുപ്പില്‍ ആയിരത്തിൽപരം ജീവനക്കാരില്‍നിന്നാണ് നേരിട്ട് വിവരം ശേഖരിച്ചത്. നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും നിശ്ചിത ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല ലേബര്‍ ഓഫിസര്‍ കെ.എസ്. മുഹമ്മദ് സിയാദ് അറിയിച്ചു. ജില്ലയിലെ പല പ്രമുഖ ആശുപത്രികളിലും വ്യാപക നിയമലംഘനങ്ങള്‍ നടക്കുന്നതായി തൊഴില്‍ വകുപ്പി​െൻറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.