സ്​കൂൾ ബസ് ചതുപ്പിലേക്ക് ചരിഞ്ഞു

പെരുമ്പാവൂർ: കീഴില്ലം ഗവൺമെൻ്റ് യു.പി സ്കൂളിലെ സ്കൂൾ ബസ് ഓട്ടത്തിനിടയിൽ റോഡരികിലെ ചതുപ്പിലേക്ക് ചരിഞ്ഞു. വാഹനത്തിന് വേഗത കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി. ബുധനാഴ്ച വൈകീട്ട് നാലോടെ സ്കൂളിൽനിന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. വീതി കുറവായ മരോട്ടികടവ് - നെല്ലിമോളം റോഡിൽ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ സ്കൂൾ ബസ് േറാഡരികിലെ ചതുപ്പിലേക്ക് ചരിയുകയായിരുന്നു. അപകടസമയത്ത് ബസിൽ 8 വിദ്യാർഥികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കുട്ടികളെ പുറത്തിറക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.