പരിസ്ഥിതി ദിനത്തിൽ നട്ട മാവ് നശിപ്പിച്ചു

മരട്: നഗരസഭയിൽ പരിസ്ഥിതി ദിനത്തിൽ നട്ട മാവ് നശിപ്പിച്ചതായി പരാതി. മരട് നഗരസഭ മുൻ വൈസ് ചെയർമാൻ ആൻറണി ആശാൻപറമ്പിൽ രണ്ടു വർഷം മുമ്പ് നഗരസഭ വളപ്പിൽ നട്ട മാവാണ് ഉണങ്ങിയ നിലയിൽ കണ്ടെത്തിയത്. മാവ് ഉണക്കുന്നതിന് ദ്രാവകം കടയ്ക്കൽ ഒഴിച്ചതായി പരിശോധനയിൽ കണ്ടെത്തി. തൃശൂർ മണ്ണുത്തിയിൽനിന്ന് ബഡ് ചെയ്ത നാല് മാവിൻതൈകളാണ് നഗരസഭ കാര്യാലയത്തിൽ നട്ടത്. മരട് പൊലീസിൽ പരാതി നൽകിയതായി ആക്ടിങ് ചെയർമാൻ ജബ്ബാർ പാപ്പന അറിയിച്ചു. ----------------------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.