കപ്പൽ ഇടിച്ച് ബോട്ട് തകർന്ന സംഭവം: അന്വേഷണം ഇഴയുന്നു

മട്ടാഞ്ചേരി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്ന് രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നു. പുറംകടലിൽ പിടിച്ചിട്ട എം.വി. ആംബർ എൽ എന്ന കപ്പൽ 15അംഗ സംഘം പരിശോധിച്ച് രേഖകൾ ശേഖരിച്ചെങ്കിലും ഇവ പരിശോധിക്കാൻ തുടങ്ങിയിട്ടില്ല. കപ്പലി​െൻറ വൊയേജ് ഡാറ്റ റെക്കോഡർ, ലോഗ്ബുക്ക്, നൈറ്റ് ഓർഡർ ബുക്ക്, ജി.പി.എസ് ലോഗ്, നാവിഗേഷൻ ചാർട്ട്, ഡെപ്ത് അനലൈസർ തുടങ്ങിയവയാണ് പരിശോധനക്ക് കരയിൽ കൊണ്ടുവന്നത്. മർക്കൈൻറൻ മറൈൻ വകുപ്പാണ് ഇവ പരിശോധിക്കേണ്ടത്. കോടതിയിൽനിന്ന് ഉത്തരവ് ലഭിച്ചാലേ പരിശോധിക്കൂവെന്ന നിലപാടാണ് അന്വേഷണം ഇഴയാൻ കാരണം. കപ്പലിലെ വിവരങ്ങൾ പിടിച്ചെടുക്കണമെന്ന് മാത്രമാണ് ഹൈകോടതി നിർദേശിച്ചിരിക്കുന്നതെന്നും പരിശോധിക്കാൻ പറഞ്ഞിട്ടില്ലെന്നുമാണ് എം.എം.ഡി വിഭാഗത്തി​െൻറ നിലപാട്. പരിശോധനകൂടി കണക്കിലെടുത്താണ് കണ്ടുകെട്ടാൻ നിർദേശിച്ചിരിക്കുന്നെതന്നാണ് പരിക്കേറ്റ തൊഴിലാളികളുടെ ബന്ധുക്കൾ പറയുന്നത്. നേരത്തേ കടലിൽ നടന്ന രണ്ട് അപകടത്തിലും രണ്ടുദിവസത്തിനകം ക്യാപ്റ്റൻമാരെ അറസ്റ്റു ചെയ്തിരുന്നു. പ്രഭുദയ എന്ന കപ്പൽ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവരുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ നാലുദിവസം പിന്നിട്ടിട്ടും നടപടി എങ്ങുമെത്തിയിട്ടില്ല. എം.എം.ഡി റിപ്പോർട്ട് നൽകിയാലേ പൊലീസിനും നടപടികളിലേക്ക് നീങ്ങാനാകൂ. കപ്പൽ പിടിച്ചുകെട്ടണന്നൊവശ്യപ്പെട്ട് പരിക്കേറ്റവരുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.