നഴ്സുമാരുടെ സമരത്തിന്‌ ആംആദ്മി പാര്‍ട്ടിയുടെ പിന്തുണ

കൊച്ചി: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തുന്ന പണിമുടക്കിന് ആം ആദ്മി പാര്‍ട്ടി പിന്തുണ നൽകുമെന്ന് കണ്‍വീനർ സി.ആര്‍. നീലകണ്ഠന്‍ അറിയിച്ചു. 2013ല്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നല്‍കേണ്ട കുറഞ്ഞ കൂലി 80 ശതമാനം ആശുപത്രികളും നടപ്പാക്കിയിട്ടില്ല. ഇത് സര്‍ക്കാറി​െൻറ വാഗ്ദാന ലംഘനമാണ്. വ്യാഴാഴ്ച സര്‍ക്കാറുമായി നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രി മുതൽ ട്രോളിങ് തീരമേഖലക്ക് ഇനി വറുതിയുടെ നാളുകൾ മട്ടാഞ്ചേരി: സംസ്ഥാന സർക്കാറി​െൻറ ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാറി​െൻറ 60 ദിവസങ്ങൾ നീളുന്ന നിരോധനം ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും സംസ്ഥാന അതിർത്തിയായ 12 നോട്ടിക്കൽ മൈൽ പരിധി വരെ മീൻ പിടിക്കുന്നതിന് വിലക്കില്ലായിരുന്നു. നിരോധനം ആരംഭിക്കുന്നതോടെ ലക്ഷകണക്കിന് തൊഴിലാളികളുടെ വരുമാനമാണ് ഇല്ലാതാകുന്നത്. മത്സ്യബന്ധനം നടത്തുന്നവർ മുതൽ വിപണന രംഗത്തുള്ളവർ, പീലിങ് ഷെഡ് തൊഴിലാളികൾ, സംസ്കരണ ശാലയിലെ ജീവനക്കാർ, അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർ അടക്കം ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വരുമാനം നിലക്കും. 1987ൽ കേരള സർക്കാർ നിയോഗിച്ച ഡോ. വി. ബാലകൃഷ്ണൻ നായർ കമീഷ​െൻറ ശിപാർശയെ തുടർന്നാണ് മത്സ്യ ഇനങ്ങളുടെ പ്രജനന കാലയളവ് കണക്കാക്കി എല്ലാ വർഷവും മൺസൂൺ കാലയളവിൽ ട്രോളിങ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കുന്നത്. 1980 ൽ പാസാക്കിയ കേരള സമുദ്ര മത്സ്യബന്ധന നിയമപ്രകാരമാണ് നിരോധന ഉത്തരവ് നടപ്പാക്കുന്നത്. നാലായിരത്തോളം ബോട്ടുകളാണ് കേരള തീരം ലക്ഷ്യം വെച്ച് മത്സ്യബന്ധനം നടത്തുന്നത്. ഇതിൽ 1800 ഓളം ബോട്ടുകൾ അന്യസംസ്ഥാനക്കാരുടെ ഉടമസ്ഥതയിലുള്ളതാണ്. അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന ബോട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി കരക്കടുപ്പിച്ചിരുന്നു. നിരോധനത്തിന് മുമ്പ് മീൻപിടിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടയിലായിരുന്നു ഫോർട്ടുകൊച്ചി തീരത്ത് കപ്പൽ ബോട്ടിലിടിച്ച് മൂന്നു തൊഴിലാളികളുടെ ജീവനുകൾ പൊലിഞ്ഞത്. കഴിഞ്ഞ ട്രോളിങ് നിരോധനത്തിനുശേഷം ബോട്ടുകൾ കടലിലേക്ക് ഇറങ്ങിയപ്പോൾ ജോലിയിൽ പ്രവേശിച്ച അസം സ്വദേശി മോത്തി ദാസ് ഇക്കുറി ട്രോളിങ് നിരോധന നാളിൽ നാട്ടിലേക്ക് മടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അപകടത്തിൽപ്പെട്ട മോത്തിയുടെ മൃതദേഹം പോലും കണ്ടെത്താനായില്ല. ട്രോളിങ് നിരോധന കാലം ബോട്ടുകളുടെ അറ്റകുറ്റപണികൾ തീർക്കുന്ന സമയം കൂടിയായതിനാൽ റിപ്പയറിങ് യാർഡുകൾ സജീവമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.