യൂനിയൻ നേതാക്കൾക്കെതിരായ കെ.എസ്​.ഇ.ബി നടപടി ഹൈകോടതി തടഞ്ഞു

കൊച്ചി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഭാരവാഹികളായ രണ്ട് പേർക്കെതിരെ കെ.എസ്.ഇ.ബി അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഹൈകോടതി തടഞ്ഞു. യൂനിയൻ പ്രവർത്തനത്തി​െൻറ പേരിൽ സിബിക്കുട്ടി ഫ്രാൻസിസ്, സഹദേവൻ എന്നിവർക്കെതിരെ നടപടിയെടുക്കരുതെന്നാണ് ഇടക്കാല ഉത്തരവ്. യൂനിയൻ പ്രവർത്തനത്തി​െൻറ പേരിൽ നടപടിയെടുക്കാനുള്ള മേയ് 30ലെ കെ.എസ്.ഇ.ബിയുടെ ഉത്തരവിനെതിരെ സിബിക്കുട്ടിയും സഹദേവനും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജിയിൽ തീർപ്പുണ്ടാകുന്നതുവരെ നടപടികൾ പാടില്ലെന്നാണ് നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.