മദ്യനയത്തിനെതിരെ നാളെ യു.ഡി.എഫ് ബഹുജന കൂട്ടായ്മ

ആലുവ: എൽ.ഡി.എഫ് സർക്കാറി‍​െൻറ മദ്യനയം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറി​െൻറ കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരായും എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയത്തിനുമെതിരായും വ്യാഴാഴ്ച രാവിലെ 10 ന് ബാങ്ക് കവലയിൽ ബഹുജന കൂട്ടായ്മ നടത്താനും തീരുമാനിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തർ ഹിഷാം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ തോപ്പിൽ അബു, ദിലീപ് കപ്രശ്ശേരി, ഘടക കക്ഷി നേതാക്കളായ എം.കെ.എ. ലത്തീഫ്, പി.എ. താഹിർ, പി.കെ. ജബ്ബാർ, സെയ്ദ് മുഹമ്മദ് പുറയാർ, നഗരസഭ മുൻ ചെയർമാൻ എം.ടി.ജേക്കബ്, ആനന്ദ് ജോർജ്, ഡൊമിനിക് കാവുങ്കൽ, ജി.വിജയൻ, കെ.എ. മായിൻകുട്ടി, ടി.ആർ. തോമസ്, ടി.എ. ചന്ദ്രൻ, സുരേഷ്കുമാർ തിരുവൈരാണിക്കുളം, കെ.കെ. ജമാൽ, എ.കെ. മുഹമ്മദാലി, കെ.ഡി. പൗലോസ്, ബാബു കൊല്ലംപറമ്പിൽ, പി.എം. മൂസാക്കുട്ടി, പി.കെ. അമീർ, സി.എ. സമദ്, പി.എ. ബഷീർ, രാജു കുംബ്ലാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.