പ്രഭാഷണ പരമ്പര സമാപിച്ചു

ആലുവ: 'ഖുർആൻ സുകൃതത്തി‍​െൻറ വചനപ്പൊരുൾ' പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല കമ്മിറ്റി തോട്ടുമുഖം എൻ.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റമദാൻ . സമാപനസമ്മേളനം പാണക്കാട് ഫൈനാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അഷറഫ് ഹുദവി അധ്യക്ഷത വഹിച്ചു. വി.പി. സജീന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയായി. ആലുവ സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം അൻവർ മുഹയദീൻ ഹുദവി മുഖ്യപ്രഭാക്ഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് സയ്യിദ് ശഫീഖ് തങ്ങൾ, ജില്ല സെക്രട്ടറി ഫൈസൽ കങ്ങരപ്പടി, ഷംസുദ്ദീൻ ഫൈസി, ജാഫർ ഷരീഫ് വാഫി, അബദുൽ ഖാദർ ഹുദവി, വി.കെ. മുഹമ്മദ് എടയപ്പുറം, കെ.കെ. അബ്‌ദുല്ല ഇസ്‌ലാമിയ, കെ.ടി. അബ്‌ദുല്ല മൗലവി, എം.ബി. മുഹമ്മദ്, അബ്‌ദുസലാം ചിറ്റേത്തുകര, മുട്ടം അബ്‌ദുല്ല, ഷാജഹാന്‍ അല്‍ ഖാസിമി, എ.എ. ഇബ്രാഹിം, ബാബു ചാലയിൽ, സിദ്ദീഖ് കുഴിവേലിപ്പടി, യഹിയ പാലപ്രശേരി, പി.എച്ച്. അജാസ്, കെ.കെ. അബ്ദുൽ സലാം ഇസ്‌ലാമിയ, ടി.എച്ച്. സെയ്ത് മുഹമ്മദ്, യൂസഫ് കടവിൽ, സി.കെ. സിയാദ് ചെമ്പറക്കി, വി.എച്ച്. അബ്‌ദുൽ അസീസ്, നിഷാദ് കുഞ്ചാട്ടുകര, മുസ്തഫ കമാല്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.