നട്ടതെല്ലാം കരിഞ്ഞുണങ്ങി; ഒന്നുമറിയതെ ഹരിതകേരളം മിഷന്‍

കാക്കനാട്: നട്ടതെല്ലാം കൊടുംവേനലില്‍ കരിഞ്ഞുണങ്ങിയ സ്ഥലത്ത് വാഴകൃഷിക്ക് ലക്ഷ്യമിടുന്നതായി ജില്ല ഹരിതകേരളം മിഷന്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സ്ഥലത്ത് പച്ചക്കറി കൃഷി തുടരുന്നുണ്ടെന്നും വാഴകൃഷിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മറുപടി നല്‍കിയത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകേരള മിഷൻ ജില്ല പഞ്ചായത്ത് കാര്യാലയത്തിന് സമീപമായിരുന്നു ഉദ്ഘാടനത്തോടനുബന്ധിച്ച് കൃഷിയിറക്കിയത്. നട്ടതെല്ലാം കരിഞ്ഞുണങ്ങിയെങ്കിലും ഇപ്പോഴും കൃഷി നടക്കുന്നുണ്ടെന്നാണ് ഹരിത മിഷ​െൻറ മറുപടി. കൃഷി പൂര്‍ണമായും വേനലില്‍ നശിച്ചത് അധികൃതര്‍ അറിഞ്ഞിട്ടില്ല. ജില്ലതല ഉദ്ഘാടനത്തിന് മാത്രം 1,73,250 രൂപ ചെലവഴിച്ചെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കാക്കനാട് മലയുടെ മുകളിലായിരുന്നു കൃഷിയിറക്കിയത്. കുടുംബശ്രീ സി.ഡി.എസിനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അവരാരും സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. സിനിമതാരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ല പഞ്ചായത്ത് കാര്യാലയത്തിന് സമീപം പച്ചക്കറികൃഷി ഇറക്കിയായിരുന്നു പദ്ധതിയുടെ തുടക്കം. ജില്ല ആസ്ഥാനത്ത് ഡിസംബറിലായിരുന്നു ഉദ്ഘാടനം. നടന്മാരായ മമ്മൂട്ടിയെയും ശ്രീനിവാസനെയും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍, ഉദ്ഘാടനം നടത്തി അധികൃതര്‍ സ്ഥലംവിട്ട ശേഷം ആരും തിരിഞ്ഞുനോക്കിയില്ല. തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളാണ് വിളയിപ്പിക്കാന്‍ ലക്ഷ്യമിട്ടത്. പച്ചക്കറികൃഷി പൂര്‍ണമായും കരിഞ്ഞുണങ്ങിയിട്ടും കൃഷി വകുപ്പ് അധികൃതരും തിരിഞ്ഞുനോക്കിയില്ല. ജില്ലപഞ്ചായത്ത് ഓഫിസിന് തൊട്ടടുത്താണ് തൃക്കാക്കര കൃഷിഭവന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കാക്കനാട്ട് നഗരകേന്ദ്രത്തില്‍ 50 സെേൻറാളം സ്ഥലത്ത് ജൈവപച്ചക്കറികൃഷിക്ക് തുടക്കമിട്ടാണ് ഹരിതകേരളം ജില്ലതല പരിപാടി ആരംഭിച്ചത്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്കാണ് മറുപടി നല്‍കിയത്. യുവാവ് തോപ്പുംപടി ബി.ഒ.ടി പാലത്തിൽനിന്ന് കായലിൽ ചാടി പള്ളുരുത്തി: തോപ്പുംപടി ബി.ഒ.ടി പാലത്തിൽനിന്ന് യുവാവ് കായലിൽ ചാടി. പള്ളുരുത്തി വെളി മുണ്ടക്കൽ പറമ്പിൽ ലൈജുവാണ് (38) ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ കായലിൽ ചാടിയത്. സുഹൃത്തുമൊപ്പം സംസാരിച്ചുവരവെ ഇയാളുടെ കൈ തട്ടിമാറ്റിയശേഷം കായലിലേക്ക്‌ യുവാവ് ചാടുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഫയർഫോഴ്സ്, ഹാർബർ പൊലീസ്, മറൈൻ പൊലീസ് സംഘങ്ങൾ രാത്രി വൈകിയും തിരച്ചിൽ നടത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.