പെരുമ്പാവൂർ നഗരസഭ യോഗം ലക്ഷ്യത്തിലെത്താതെ പിരിഞ്ഞു

പെരുമ്പാവൂർ: നഗരസഭ ചെയർപേഴ്സണും കൗൺസിൽ അംഗങ്ങളും തമ്മിലെ ഭിന്നത പരിഹരിക്കാൻ ചേർന്ന സി.പി.എം നേതാക്കളുടെ യോഗം ലക്ഷ്യത്തിലെത്താതെ പിരിഞ്ഞു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.എം. ഇസ്മായിലി​െൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ സതി ജയകൃഷ്ണനെ മാറ്റണമെന്ന നിലപാട് സ്വീകരിച്ച വത്സല രവികുമാറും സജീന ഹസനും പങ്കെടുത്തില്ല. സി.പി.എമ്മി​െൻറ പ്രമുഖ പ്രാദേശിക നേതാക്കൾ പങ്കെടുത്ത യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. നഗരസഭയിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും ഉൾെപ്പടെ പരാതികൾ പലതവണ നേതാക്കളെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതിലും ചെയർപേഴ്സണെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചാണ് വിട്ടുനിന്നത്. മൂന്നുമാസം മുമ്പ് പി.എം. ഇസ്മായിൽ പങ്കെടുത്ത യോഗത്തിൽ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നുമാത്രമല്ല, വിശദീകരണം തേടുക പോലുമുണ്ടായില്ലെന്നാണ് ഇവരുടെ പക്ഷം. ബോയ്സ് എൽ.പി സ്കൂൾ മതിൽ നിർമാണത്തിലും കുളങ്ങളുടെ ശുചീകരണത്തിലും അഴിമതി ചൂണ്ടിക്കാട്ടിയിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് വിമതപക്ഷത്തി​െൻറ നിലപാട്. എന്നാൽ, വത്സല രവികുമാറും സജീന ഹസനും ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും സി.പി.എം കൗൺസിൽ അംഗങ്ങൾ േയാജിച്ച് പോകണമെന്നുമുള്ള തീരുമാനമാണ് യോഗത്തിൽ ഉരുത്തിരിഞ്ഞത്. മാത്രമല്ല, യോഗം ഇരുവരെയും ശാസിച്ചതായും അറിയുന്നു. ഇരുവരുമായി 15ന് വീണ്ടും ചർച്ച നടത്താനും യോഗം തീരുമാനിച്ചു. എന്നാൽ, നേതൃമാറ്റമല്ലാതെ ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന ഉറച്ച നിലപാടിലാണ് വിമത അംഗങ്ങൾ. നഗരസഭ പുതുതായി പണിത പകൽ വീടി​െൻറയും നൈറ്റ് ഷെൽറ്ററി​െൻറയും പ്രവർത്തനങ്ങൾ സംബന്ധിച്ച നയ രൂപവത്കരണത്തെ മുൻ കൗൺസിൽ യോഗത്തിൽ കോൺഗ്രസ്, പി.ഡി.പി, ബി.ജെ.പി, സി.പി.ഐ സ്വതന്ത്രൻ തുടങ്ങിയവർ എതിർത്തിരുന്നു. വിഷയം വോട്ടിനിട്ടപ്പോൾ വത്സല രവികുമാറും സജീന ഹസനും ഇവർക്കൊപ്പം ചേരുകയാണുണ്ടായത്്. ചെയർപേഴ്സണും സി.പി.എം അംഗങ്ങളും തമ്മിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ പ്രാദേശിക നേതൃത്വം ജില്ല നേതൃത്വത്തെ പ്രശ്നത്തി​െൻറ ഗൗരവം അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.