റമദാൻ പ്രഭാഷണ പരമ്പര

ആലുവ: പരിസ്ഥിതി സംരക്ഷിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ. 'ഖുർആൻ സുകൃതത്തി​െൻറ വചനപ്പൊരുൾ' പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല കമ്മിറ്റി തോട്ടുമുഖം എൻ.കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന റമദാൻ ത്രിദിന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.ആർ. നീലകണ്ഠൻ വിശിഷ്ടാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എ അബ്ദുൽ മുത്തലിബ് റിലീഫ് കിറ്റ് വിതരണം നിർവഹിച്ചു. ആലുവ സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം അൻവർ മുഹ്യിദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. മജ്ലിസുന്നൂർ ജില്ല അമീർ ഷറഫുദ്ദീൻ തങ്ങൾ ദുആക്ക് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡൻറ് ബാബു ചാലയിൽ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അഷറഫ് ഹുദവി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുട്ടം അബ്ദുല്ല, നൗഫൽ കുട്ടമശേരി, കെ.കെ അബ്ദുല്ല , വി.കെ. മുഹമ്മദ് ഹാജി, ബുഹാരി ഫൈസി കണിയാപ്പുരം, കുഞ്ഞുമോൻ പഴങ്ങാടി, ടി.എച്ച് സെയ്ത് മുഹമ്മദ് ഹാജി, യൂസഫ് ഹാജി കടവിൽ, സിദ്ദീഖ് കുഴിവേലിപ്പടി, യഹിയ പാലപ്രശേരി, നിഷാദ് കുഞ്ചാട്ടുകര, കെ.കെ. അബ്ദുസ്സലാം, അൻസാർ എന്നിവർ സംസാരിച്ചു. അടിക്കുറിപ്പ്: എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല കമ്മിറ്റി തോട്ടുമുഖം എൻ.കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം ദിവസത്തെ ഉദ്ഘാടനം വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.