കന്നുകാലി കശാപ്പുനിയന്ത്രണ നീക്കം വർഗീയ ധ്രുവീകരണത്തിന് ^വി.ഡി.സതീശൻ എം.എൽ.എ

കന്നുകാലി കശാപ്പുനിയന്ത്രണ നീക്കം വർഗീയ ധ്രുവീകരണത്തിന് -വി.ഡി.സതീശൻ എം.എൽ.എ കൊച്ചി: കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന വ്യാജേന മനപ്പൂർവം വർഗീയമായി ചേരിതിരിവുണ്ടാക്കി ധ്രുവീകരണം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് കേന്ദ്ര സർക്കാർ കന്നുകാലിക്കശാപ്പ് നിയന്ത്രണം നടപ്പാക്കുന്നതെന്ന് വി.ഡി. സതീശൻ എം.എൽ.എ. എറണാകുളം ജില്ല യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കറവവറ്റുന്ന പശുക്കളെയും ഉഴാൻ കഴിയാതെയാവുന്ന കാളകളെയും വിറ്റുകിട്ടുന്ന കാശാണ് കർഷകർക്ക് പുതിയ ഉരുക്കളെ വാങ്ങാനുള്ള നിക്ഷേപം. അത് ഇല്ലാതെയാവുന്നു എന്നുമാത്രമല്ല അവയെ വിൽക്കാൻകഴിയാതെവന്നാൽ പരിപാലിക്കാൻ പതിനായിരങ്ങൾ െചലവാക്കേണ്ടിവരും. ഉപേക്ഷിക്കപ്പെടുന്ന കന്നുകാലികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾവരെ ഉണ്ടാക്കും. പേക്ഷ സർക്കാറിന് ഇതുവഴിയുണ്ടാവുന്ന വർഗീയ ധ്രുവീകരണമാണ് ലക്ഷ്യമെന്നും വി.ഡി.സതീശൻ പറഞ്ഞു. മദ്യലോബിയും സി.പി.എമ്മും തമ്മിൽ തെരഞ്ഞെടുപ്പിനുമുമ്പ് ധാരണ ഉണ്ടാക്കിയെന്ന കോൺഗ്രസി​െൻറ ആരോപണം ശരിവെക്കുന്നതാണ് സംസ്ഥാന സർക്കാറി​െൻറ പുതിയ മദ്യനയം. സർക്കാർ മദ്യലോബിക്ക് കീഴടങ്ങിയിരുന്നു. കന്നുകാലി കശാപ്പു നിയന്ത്രണത്തിനെതിരെയും സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിനെതിരെയും യു.ഡി.എഫ് ഈ മാസം 15ന് എല്ലാ നിയോജകമണ്ഡലങ്ങളിലും ജനകീയ സദസ്സ് സംഘടിപ്പിക്കും. സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിനെതിരെ ജൂലൈ ഒന്നിന് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കും. യു.ഡി.എഫ് ജില്ല ചെയർമാൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി െബഹനാൻ, മുൻ മന്ത്രി കെ. ബാബു, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, ഹൈബി ഈഡൻ എം.എൽ.എ, വി.ജെ. പൗലോസ്, മുൻ എം.പി കെ.പി. ധനപാലൻ, മുൻ എം.എൽ.എ എലൂഡി ലൂയിസ്, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ മജീദ്, ആർ.എസ്.പി സംസ്ഥാന സമിതി അംഗം കെ. രതികുമാർ, ജനതാദൾ (യു) സംസ്ഥാന സമിതി അംഗം തമ്പി ചെള്ളാത്ത, സി.എം.പി ജില്ല സെക്രട്ടറി രാജേഷ്, ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി ജോഷി ജോർജ്, കെ.പി.സി.സി വൈസ് പ്രസിഡൻറ് ലാലി വിൻസ​െൻറ്, സെക്രട്ടറിമാരായ ബി. അബ്ദുൽ മുത്തലിബ്, ജെയ്‌സൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ വിൻസൻറ് ജോസഫ് സ്വാഗതവും പത്മനാഭൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.