മത്സ്യതൊഴിലാളികൾക്ക് കടലിൽ സുരക്ഷയോടെ മീൻ പിടിക്കാനുള്ള സൗകര്യം ഉണ്ടാകണം-^ കെ.വി.തോമസ് എം.പി

മത്സ്യതൊഴിലാളികൾക്ക് കടലിൽ സുരക്ഷയോടെ മീൻ പിടിക്കാനുള്ള സൗകര്യം ഉണ്ടാകണം-- കെ.വി.തോമസ് എം.പി മട്ടാഞ്ചേരി: മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ആശങ്ക കൂടാതെ മീൻ പിടിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് പ്രഫ. കെ.വി.തോമസ് എം.പി. കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പുംപടി മത്സ്യഫെഡ് ജില്ല ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത നാവിക ഉദ്യോഗസ്ഥരുടെ യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ കൊച്ചിയിൽനിന്ന് നൂറു കിലോമീറ്റർ ദൂരം വരെയുള്ള കടലിൽ ഒരു ഈച്ച അനങ്ങിയാൽ പോലും അറിയുന്ന മികവാർന്ന അത്യാധുനിക നിരീക്ഷണ സംവിധാനം തങ്ങൾക്കുള്ളതായാണ് ഉദ്യോഗസ്ഥർ അവകാശപ്പെടാറ്. എന്നാൽ, തീരദേശ സംരക്ഷണ സേനയുടെ മൂക്കിനു താഴെ കപ്പലിടിച്ച് ബോട്ട് തകർന്ന വിവരം ഇവർ അറിഞ്ഞില്ല. അപകടത്തിൽപെട്ടവരെ മറ്റു മത്സ്യബന്ധന ബോട്ടുകൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചപ്പോഴാണ് സേനകൾ പോലും വിവരമറിഞ്ഞത് എന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ജില്ല പ്രസിഡൻറ് എ.സി. ക്ലാരൻസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡൊമനിക് പ്രസേൻറഷൻ, ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ്, സംസ്ഥാന പ്രസിഡൻറ് ഓസ്റ്റിൻ ഗോമസ്, ഐ.കെ. രാജു, എ.കെ. ബേബി, എസ്. അംബുജാക്ഷൻ, സി.കെ. ഗോപാലൻ, സി.ടി. ദേശികൻ, എ.കെ. സരസൻ, ആൻറണി കളരിക്കൽ, കെ.സി. ടോമി, കെ.വി. ദാമോദരൻ, പി.ജെ. രാജു എന്നിവർ സംസാരിച്ചു. (പടം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.