ജി.എസ്​.ടി കള്ളപ്പണം നിയന്ത്രിക്കും –മോദി

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ എന്നപോലെ ജി.എസ്.ടി നടപ്പാക്കിയതും രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാൻ വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി.എസ്.ടി വിളംബരം നടന്നതിനു തൊട്ടു പിറ്റേന്ന് ഡൽഹിയിൽ ചാർേട്ടർഡ് അക്കൗണ്ടൻറുമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ധനമന്ത്രി അരുൺ ജെയ്റ്റ്ലി അടക്കം നിരവധി കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും പെങ്കടുത്ത പരിപാടി, ജി.എസ്.ടിക്ക് പിന്തുണ േനടാനുള്ള പ്രചാരണ വേദികൂടിയായി. ജി.എസ്.ടി സാമ്പത്തിക രംഗത്ത് പുതിയ പാത വെട്ടിത്തുറക്കുകയും കള്ളപ്പണം നിയന്ത്രിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നോട്ട് അസാധുവാക്കിയതോടെ, സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണിത്. രണ്ടു വർഷത്തിനകം സ്വാഭാവികരീതിയിൽ ഇന്ത്യയുമായി സ്വിറ്റ്സർലൻഡ് വിവരങ്ങൾ പങ്കുവെച്ചുതുടങ്ങും. ആ സമയം കള്ളപ്പണക്കാർ കൂടുതൽ പ്രയാസങ്ങൾ നേരിടേണ്ടിവരും. കള്ളപ്പണം ഒളിപ്പിക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർക്കശ നടപടി സ്വീകരിക്കാൻ സർക്കാർ പ്രതിബദ്ധമാണ്. അതി​െൻറ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഭയക്കുന്നില്ല. നോട്ട് അസാധുവാക്കിയശേഷം രേഖകൾ പരിശോധിച്ചതിൽനിന്ന്, രജിസ്റ്റർ ചെയ്ത മൂന്നു ലക്ഷത്തിൽപരം കമ്പനികൾ സംശയാസ്പദമായ ഇടപാടുകൾ നടത്തിയതായി കാണാൻ കഴിഞ്ഞു. ലക്ഷത്തിലേറെ കമ്പനികളുടെ രജിസ്േട്രഷൻ സർക്കാർ റദ്ദാക്കി. പണം ഒളിപ്പിക്കാൻ സഹായിക്കുന്ന 37,000 ഷെൽ കമ്പനികളെ കണ്ടെത്തിക്കഴിഞ്ഞു. കണക്കുകൾ പരിശോധിക്കുന്ന സ്ഥാപനങ്ങളെ സത്യസന്ധതയുടെ പാതയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ചാർേട്ടർഡ് അക്കൗണ്ടൻറുമാർ നിർവഹിക്കണം. തെറ്റായ ഒാഡിറ്റിങ് സാമൂഹികരീതിയെ ബാധിക്കും. ചാർേട്ടർഡ് അക്കൗണ്ടൻറുമാരുടെ കൈയൊപ്പാണ് സർക്കാർ വിശ്വസിക്കുന്നത്. കള്ളപ്പണക്കാരെ അറിയുമെങ്കിൽ, വെറുതെ വിടില്ലെന്ന സന്ദേശം അവർക്ക് നൽകണം. ഉയർന്ന തൊഴിലുകൾ ചെയ്യുന്ന കോടിക്കണക്കിന് ആളുകൾ ഉണ്ടായിട്ടും 10 ലക്ഷത്തിനുമേൽ വരുമാനം കാണിച്ചവർ 32 ലക്ഷം മാത്രമാണ്. 1400 കേസുകൾ ഉണ്ടായിട്ടും പല വർഷങ്ങൾക്കിടയിൽ ക്രമക്കേടിന് 25 പേർക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. സ്വച്ഛ് ഭാരത് പരിപാടിക്കൊപ്പം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശുദ്ധീകരിക്കാൻകൂടിയാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.